കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് പഠനവകുപ്പില്‍ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു.
കോഴിക്കോട്: 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 31-ന് 3 മണിക്കുള്ളില്‍ മാന്റേറ്ററി ഫീസ് അടക്കണം. അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ 31-ന് വൈകീട്ട് 3 മണിക്കുള്ളില്‍ കോളേജില്‍ പ്രവേശനം നേടണം. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് പ്രവേശനം നേടാവുന്നതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.
പി.ജി. പ്രവേശനം കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 അദ്ധ്യയന വര്‍ഷത്തെ എയ്ഡഡ് കോളേജുകളിലെ പി.ജി. പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 31-ന് വൈകീട്ട് 3 മണിക്കകം പ്രവേശനം നേടണം.
undefined
അസി. പ്രൊഫസര്‍ ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് പഠനവകുപ്പില്‍ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ പി.ജി.യും പി.എച്ച്.ഡി. യും (ഫിസിക്സ്, കെമിസ്ട്രി, നാനോസയന്‍സ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി. യുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.
എം.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂരിലെ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഐ.ടി.യില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. എം.സി.എ. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 29-ന് രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 29-ന് രാവിലെ 11 മണിക്ക് സി.സി.എസ്.ഐ.ടി.യില്‍ ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 9745644425, 9946623509, 9744221152.
എം.എസ്.ഡബ്ല്യു., ജേണലിസം, എം.സി.എ. ഒഴിവുകള്‍
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു., ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സുകള്‍ക്ക് അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റും എം.സി.എ. കോഴ്‌സിന് വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റുനു ശേഷമുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള ഫൈനല്‍ റാങ്ക് ലിസ്റ്റും അതാത് കോളേജുകളില്‍/സെന്ററുകളില്‍ ലഭ്യമാണ്. കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം വിദ്യാര്‍ത്ഥികള്‍ 31-നകം പ്രവേശനം നേടണം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ റാങ്ക്‌ലിസ്റ്റും പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ സെന്ററുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടണം. ക്ലാസ്സുകള്‍ 31-ന് ആരംഭിക്കും. ഫോണ്‍ 0494 2407016, 2660600
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളില്‍ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2021, 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ആഗസ്ത് 29 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 6 വരെ അപേക്ഷിക്കാം.