പരീക്ഷ ഫലമെത്തി, പരീക്ഷകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി അറിയാം; കാലിക്കറ്റ് സർവ്വകലാശാല വാർത്തകൾ

By Web Team  |  First Published Jan 8, 2024, 8:18 PM IST

എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022, രണ്ടാം സെമസ്റ്റര്‍ ഡിസംബര്‍ 2022, മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2023 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.


പരീക്ഷാ ഫലം
മൂന്ന്, നാല് സെമസ്റ്റര്‍ ബി.ടെക്. / പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്കീം)(2013 പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022, രണ്ടാം സെമസ്റ്റര്‍ ഡിസംബര്‍ 2022, മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2023 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

Latest Videos

undefined

എം.സി.എ. (CUCSS) ഒന്ന്, മൂന്ന് സെമസ്റ്റര്‍ ഏപ്രില്‍ 2023, അഞ്ചാം സെമസ്റ്റര്‍ ഡിസംബര്‍ 2022 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ
ഒന്നാം വര്‍ഷ അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) (2023 പ്രവേശനം - റഗുലര്‍ / പ്രൈവറ്റ്) മെയ് 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. രണ്ടാം വര്‍ഷ അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) (2019 പ്രവേശനം - റഗുലര്‍ / പ്രൈവറ്റ്) മാര്‍ച്ച് 2024 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

പരീക്ഷ
സര്‍വകലാശാലാ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (CCSS - PG) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്  പരീക്ഷകള്‍ 29-നു തുടങ്ങും. വിശദമായ ടൈംടേബിള്‍  വെബ്സൈറ്റില്‍. നാലാം സെമസ്റ്റര്‍ ബി.വോക്. (CBCSS-V-UG) (2017 പ്രവേശനം മുതല്‍) ഏപ്രില്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്  പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 29-നു തുടങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

click me!