ജോലി ഒഴിവുകള്‍, വനിത ഫുട്ബോള്‍ ഫൈനല്‍, പരീക്ഷ ഫലം; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

By Web Team  |  First Published Nov 12, 2022, 1:09 PM IST

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി. പ്രൊജക്ടിന് കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ/പ്രോജക്ട് അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി. പ്രൊജക്ടിന് കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ/പ്രോജക്ട് അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ഫസുലുറഹ്‌മാനാണ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍. താല്‍പര്യമുള്ളവര്‍ 24-നകം പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9895686875, 

പരീക്ഷാ ഫലം
ബി.എ. മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Latest Videos

undefined

എം.ബി.എ. വൈവ
നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പ്രൊജക്ട്, ഡിസര്‍ട്ടേഷന്‍ ഇവാല്വേഷന്‍, വൈവ എന്നിവ 15-ന് തുടങ്ങും.

പരീക്ഷ
ബി.ആര്‍ക്ക്. 1, 2 സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 28-നും ആറാം സെമസ്റ്റര്‍ 29-നും തുടങ്ങും.    

അന്തര്‍കലാലയ വനിതാ ഫുട്‌ബോള്‍ ഫൈനല്‍ ശനിയാഴ്ച
കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ശനിയാഴ്ച ഒമ്പതിന് സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍ നടക്കും. സെൻ്റ് ജോസഫ്സ് ഇരിങ്ങാലക്കുടയും കാർമൽ കോളേജ് മാളയും തമ്മിലാണ് കിരീടപ്പോരാട്ടം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ കോഴിക്കോട് ദേവഗിരി കോളേജും പാലക്കാട് മേഴ്സിയും തമ്മിൽ ഏറ്റുമുട്ടും. രാവിലെ ഏഴ് മണിക്കാണ് മത്സരം' സെമി ഫൈനലില്‍ കാര്‍മല്‍ കോളേജ് മാള (7-1) പാലക്കാട് മേഴ്‌സി കോളേജിനെയും  സെന്റ് ജോസഫ്‌സ് ഇരിങ്ങാലക്കുട എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കോഴിക്കോട് ദേവഗിരി കോളേജിനെയും തോല്‍പ്പിച്ചു.
 

click me!