പ്രിൻസിപ്പൽ നിയമനത്തിന് അഭിമുഖം; പരീക്ഷ അപേക്ഷകൾ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ

By Web Team  |  First Published Sep 16, 2021, 10:35 PM IST

സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളിലേക്ക് പ്രിന്‍സിപ്പാള്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കായി അഭിമുഖം 27-ന് രാവിലെ 9.45-ന് ഭരണ കാര്യാലയത്തില്‍ നടക്കുന്നു. 


തേഞ്ഞിപ്പലം: സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളിലേക്ക് പ്രിന്‍സിപ്പാള്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കായി അഭിമുഖം 27-ന് രാവിലെ 9.45-ന് ഭരണ കാര്യാലയത്തില്‍ നടക്കുന്നു. യോഗ്യരായവരുടെ പേരുവിവരങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാലിസ്റ്റ്

Latest Videos

undefined

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ടൈംടേബിളും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.വി.സി., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 29-ന് തുടങ്ങും.

നോണ്‍ സി.യു.സി.എസ്.എസ്. 2001 മുതല്‍ 2009 വരെ പ്രവേശനം ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കുള്ള ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 4-ന് തുടങ്ങും. ഹാള്‍ടിക്കറ്റ് 27 മുതല്‍ പരീക്ഷാഭവനില്‍ നിന്നും വിതരണം ചെയ്യും.  

2018 പ്രവേശനം ബി.വോക്. അഗ്രിക്കള്‍ച്ചര്‍ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 22, 23 തീയതികളില്‍ നടക്കും.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.കോം. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 20, 22 തീയതികളില്‍ നടക്കും. രജിസ്റ്റര്‍ നമ്പര്‍ THASDCM637 മുതല്‍  THASDCM866 വരെ പരീക്ഷാ കേന്ദ്രം എലത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലേക്ക് മാറ്റിയിരിക്കുന്നു. പ്രസ്തുത രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പുതിയ ഹാള്‍ട്ടിക്കറ്റുമായി വേണം പരീക്ഷക്ക് ഹാജരാകാന്‍.

പരീക്ഷാ അപേക്ഷ

ലോ കോളജുകളിലെ 2017 മുതല്‍ പ്രവേശനം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഒക്‌ടോബര്‍ ഒന്ന് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് കോഴിക്കോട്, കിളിയനാട് ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ കേന്ദ്രം ലഭിച്ചവര്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പരീക്ഷക്ക് ഹാജരാകണം. കോഴിക്കോട് ജില്ലയിലെ അഫിലിയേറ്റഡ് കോളജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍   ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ കേന്ദ്രമാണ് കിളിയനാട് ഐ.എച്ച്.ആര്‍.ഡി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!