രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 9-ന് തുടങ്ങും.
വുമണ്‍ സ്റ്റഡീസ് പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ വുമണ്‍ സ്റ്റഡീസ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന്റെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉപ്പെട്ടവര്‍ക്കുള്ള അഭിമുഖം 18-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. മെമ്മോ ഇ-മെയിലില്‍ ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 8848620035, 9496902140, 8547621245.
undefined
ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍
ബി.കോം. ബിരുദമെടുത്തവര്‍ക്ക് ഫിനാന്‍സ്, കോ-ഓപ്പറേഷന്‍ വിഷയങ്ങളില്‍ അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ ചെയ്യാന്‍ കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കാം. അപേക്ഷകര്‍ ബിരുദമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായവരായിക്കണം. പിഴ കൂടാതെ 30 വരെയും 100 രൂപ ഫൈനോടെ ആഗസ്ത് 10 വരെയും 500 രൂപ ഫൈനോടെ ആഗസ്ത് 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ആഗസ്ത് 21-നകം എസ്.ഡി.ഇ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 9-ന് തുടങ്ങും.
എം.എ. ഹിസ്റ്ററി വൈവ
നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ 20, 21 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സൈയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍, ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.