കാലിക്കട്ട് സർവ്വകലാശാലയിൽ എം.എഡ്. അലോട്ട്‌മെന്റ്, ബിരുദ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ്

By Web Team  |  First Published Sep 2, 2022, 12:30 PM IST

അലോട്ട്‌മെന്റ് ലഭിച്ചവര്‍ സപ്തംബര്‍ 3-ന് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പുവരുത്തണം. 


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ എം.എഡ്. പ്രവേശനത്തിന്റെ ട്രെയിനിംഗ് കോളേജുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റും സര്‍വകലാശാലാ പഠനവിഭാഗത്തിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ സപ്തംബര്‍ 3-ന് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ നിന്ന് പുറത്താവുകയും ചെയ്യും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. ട്രെയ്‌നിംഗ് കോളേജുകളിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റ് സപ്തംബര്‍ 6-ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

ബിരുദ പ്രവേശനം - സപ്ലിമെന്ററി അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ മൂന്നാം അലോട്ട്‌മെന്റ് ബിരുദ പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ ഉണ്ടാകും. സ്വാശ്രയ കോഴ്‌സുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്തുന്നതിനായി അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റില്‍ നിന്നും കോളേജുകള്‍ മുന്‍ഗണനാക്രമത്തില്‍ നേരിട്ട് പ്രവേശനം നല്‍കും. സപ്തംബര്‍ 3 മുതല്‍ 6-ന് 5 മണി വരെ തിരുത്തലുകള്‍ക്ക് അവസരമുണ്ട്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

Latest Videos

undefined

വനിതാ ഇൻസ്ട്രക്ടർ നിയമനം
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വർഷം നടപ്പിലാക്കിയ 'യെസ് അയാം' പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താൽക്കാലികമായി 2 വനിതാ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളിൽ ഉളളവർക്ക് മുൻഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർ/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ കഴിഞ്ഞവർ എന്നിവർക്ക് മുൻഗണന. വയസ് 25-40. അപേക്ഷകൾ സെപ്റ്റംബർ 5ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോൺ- 0495 2260272.

അപേക്ഷ ക്ഷണിച്ചു
ഐ.സി.ഡി.എസ് കോഴിക്കോട് റൂറൽ കാര്യാലയ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തിലേക്കും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേക്കും അങ്കണവാടി വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 25.
 

click me!