പൂരിപ്പിച്ച അപേക്ഷകൾ 10,11,12 ക്ലാസ്സിലുള്ളവർ നവംബർ 30 ന് മുൻപും, ബാക്കിയുള്ളവർ ഡിസംബർ 31 ന് മുൻപും ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം.
തിരുവനന്തപുരം: വിമുക്തഭടൻമാരുടെ മക്കൾക്ക് 2021-22 അദ്ധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 2020-21 അദ്ധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച, പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. വിമുക്തഭടന്റെ / വിധവയുടെ / രക്ഷകർത്താവിന്റെ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 10,11,12 ക്ലാസ്സിലുള്ളവർ നവംബർ 30 ന് മുൻപും, ബാക്കിയുള്ളവർ ഡിസംബർ 31 ന് മുൻപും ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. www.sainikwelfarekerala.org യിൽ ഡൗൺലോഡ് ആപ്ലിക്കേഷൻ ഫോമിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona