വിദ്യാർത്ഥികൾ വിദേശപഠനത്തിന് നിർബന്ധിതരാകുന്നു; ഇന്ത്യയിൽ വിദ്യാഭ്യാസ ചെലവ് കൂടുതലെന്ന് ഭ​ഗവന്ദ് മൻ

By Web Team  |  First Published Feb 28, 2022, 1:08 PM IST

സ്വകാര്യ സ്ഥാപനങ്ങൾ അന്യായമായ ഫീസ് ഈടാക്കുന്നതിൽ നിന്ന് നിയന്ത്രിക്കുന്നതിന് കൃത്യമായ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ഭഗവന്ത് മാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. 


ചണ്ഡീഗഢ്:  ഇന്ത്യൻ വിദ്യാർത്ഥികൾ (Indian Students) ഉന്നത വിദ്യാഭ്യാസത്തിനായി (Highre Education) വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ട് (Bhagwant Mann) ഭ​ഗവന്ദ് മൻ. ആയിരക്കണക്കിന് പഞ്ചാബികളും ഹരിയാന സ്വദേശികളും മറ്റ് ഇന്ത്യൻ വിദ്യാർത്ഥികളും യുദ്ധത്തിൽ തകർന്ന ഉക്രെയ്നിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ, അവരുടെ പ്രതിസന്ധിക്ക്  ഉത്തരവാദി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും പഞ്ചാബിലെയും ഹരിയാനയിലെയും സംസ്ഥാന സർക്കാരുകളുമാണെന്നും അദ്ദേഹം വിമർശിച്ചതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. 

സ്വകാര്യ സ്ഥാപനങ്ങൾ അന്യായമായ ഫീസ് ഈടാക്കുന്നതിൽ നിന്ന് നിയന്ത്രിക്കുന്നതിന് കൃത്യമായ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ഭഗവന്ത് മാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ പരിമിതമായ സീറ്റുകളിൽ പ്രവേശനം ലഭിക്കാൻ സാധാരണക്കാരും ഇടത്തരക്കാരുമായ കുടുംബങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ കോളേജുകളിലെ ഭീമമായ ഫീസ് അടയ്‌ക്കാനുള്ള സാമ്പത്തിക സ്ഥിതിയും ഇവർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. "സ്വാതന്ത്ര്യത്തിന് ശേഷം പഞ്ചാബിൽ ജില്ലാതലത്തിൽ പുതിയ മെഡിക്കൽ കോളേജുകളൊന്നും സ്ഥാപിച്ചിട്ടില്ല, പട്യാല, അമൃത്സർ, ഫരീദ്കോട്ട് എന്നീ സർക്കാർ കോളേജുകളിലെ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വർധനവേയുള്ളൂ," അദ്ദേഹം പറഞ്ഞു.

Latest Videos

undefined

ഉക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ക്രമീകരണങ്ങൾ ചെയ്യണമെന്ന് അടുത്തിടെ കേന്ദ്ര സർക്കാരിനോട് ഭ​ഗവന്ദ് മൻ അഭ്യർത്ഥിച്ചിരുന്നു.  മൊഹാലിയിലെ ഡോ ബി ആർ അംബേദ്കർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ 100 സീറ്റുകൾ ഉൾപ്പെടെ എംബിബിഎസിന് 675 സീറ്റുകൾ മാത്രമേയുള്ളൂ. ഈ കണക്ക് ഹരിയാനയിലും ഹിമാചൽ പ്രദേശിലും ലഭ്യമായ സീറ്റുകളേക്കാൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പഞ്ചാബിലെ അര ഡസനോളം സ്വകാര്യ മെഡിക്കൽ കോളേജുകളിലായി 770 എംബിബിഎസ് സീറ്റുകൾ ഉണ്ടെങ്കിലും മെഡിക്കൽ ബിരുദത്തിന് 50 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ ഫീസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നു. മികച്ച റാങ്ക് നേടിയ ദരിദ്രരും ഇടത്തരക്കാരുമായ വിദ്യാർത്ഥികൾക്ക് ഈ സീറ്റുകൾ നേടിയെടുക്കാൻ കഴിയില്ല, അതേസമയം സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ഈ സീറ്റുകൾ ശരാശരി റാങ്കുകളിൽ പോലും ലഭിക്കും, ഭഗവന്ദ് മന്‍ പ്രസ്താവനയിൽ പറഞ്ഞു.

ആരോഗ്യവും വിദ്യാഭ്യാസവുമാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) മുൻഗണനകളെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചാൽ സർക്കാർ മെഡിക്കൽ കോളജുകൾ, സർവകലാശാലകൾ, സ്‌കൂളുകൾ എന്നിവ പരിഷ്‌കരിക്കുന്നതിനും സംസ്ഥാനത്തെ വിദ്യാർഥികൾ വിദേശത്ത് പഠിക്കാൻ നിർബന്ധിതരാകാതിരിക്കാൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് നിയന്ത്രിക്കുന്നതിനും വലിയ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ പോലുള്ള രാജ്യങ്ങൾക്ക് 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ഫീസിൽ 6 വർഷത്തെ എംബിബിഎസ് ബിരുദങ്ങൾ നൽകാൻ കഴിയുമെങ്കിൽ എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇത്തരം ഓഫറുകൾ കൊണ്ടുവരാൻ കഴിയാത്തതെന്ന് അദ്ദേഹം ചോദിച്ചു. 


 


 

click me!