Young Innovators Programme : നാടിന്റെ വികസനത്തിന് മികച്ച ആശയങ്ങളുണ്ടോ? മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

By Web Team  |  First Published Mar 1, 2022, 7:00 AM IST

എട്ടാം ക്ലാസ് മുതലുള്ള സ്‌കൂൾ വിദ്യാർഥികൾക്കും 35 വയസ്സിൽ താഴെ പ്രായമുള്ള ഗവേഷണ വിദ്യാർഥികൾ വരെയുള്ള കോളജ് വിദ്യാർഥികൾക്കും വൈഐപിയിൽ പങ്കെടുത്ത് ആശയങ്ങൾ സമർപ്പിക്കാം. 


തിരുവനന്തപുരം: വിദ്യാർഥികളിലെ (Students) നൂതന ആശയങ്ങളെ (ideas) നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ (Young Innovators Programme) ആശയങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 10 വരെ നീട്ടി. കോവിഡ് പ്രതിസന്ധിമൂലം (Educational Institutions) വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ വൈകിയതിനാൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും അഭ്യർഥന മാനിച്ചാണ് തിയതി നീട്ടിയത്. ഔദ്യോ​ഗിക വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്താം.

എട്ടാം ക്ലാസ് മുതലുള്ള സ്‌കൂൾ വിദ്യാർഥികൾക്കും 35 വയസ്സിൽ താഴെ പ്രായമുള്ള ഗവേഷണ വിദ്യാർഥികൾ വരെയുള്ള കോളജ് വിദ്യാർഥികൾക്കും വൈഐപിയിൽ പങ്കെടുത്ത് ആശയങ്ങൾ സമർപ്പിക്കാം. രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രം സഹിതം രണ്ടുമുതൽ അഞ്ചു വരെ അംഗങ്ങളുള്ള സംഘമായി വേണം പങ്കെടുക്കാൻ. വിദഗ്ദ്ധർ നിർദ്ദേശിച്ചിട്ടുള്ള 20 മേഖലകളിലെ പ്രശ്നപരിഹാരങ്ങൾക്കുള്ള ആശയങ്ങളാണ് സമർപ്പിക്കേണ്ടത്.

Latest Videos

undefined

ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 8000 ടീമുകൾക്ക് 25000 രൂപ വീതവും അതിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 2000 ടീമുകൾക്ക് 50000 രൂപ വീതവും ലഭിക്കും. മൂന്നാം ഘട്ടത്തിലെത്തുന്ന 900 ടീമുകൾക്ക് മൂന്നുവർഷത്തിനുള്ളിൽ ആശയത്തെ വികസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിംഗും സാമ്പത്തിക സഹായവും നൽകും. കർശനമായ പരിശോധനകളും പരിശീലനവും വഴിയാണ് ഓരോ ഘട്ടത്തിലും മികച്ചതും പ്രായോഗികവും പ്രയോജനപ്രദവുമായ ആശയങ്ങൾ കണ്ടെത്തുക. വിശദ വിവരങ്ങൾക്കും  രജിസ്‌ട്രേഷനും  yip.kerala.gov.in സന്ദർശിക്കുക.

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ  കോഴ്‌സുകളിലേക്ക് എസ്.സി/ എസ്.ടി സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ  മാർച്ച് 2 ന് അതത് കോളേജുകളിൽ പ്രവേശനം നേടണം. പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. അടുത്ത സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്കുള്ള    രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും മാർച്ച് 4,5 തീയതികളിൽ ഓൺലൈനായി ചെയ്യാം. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. എൽ.ബി.എസ്സ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയവർ എൻ.ഒ.സി നിർബന്ധമായും ഓപ്ഷൻ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക്:  0471-2560363, 64.

click me!