Amrita Vishwa Vidyapeetham: അമൃത വിശ്വവിദ്യാപീഠത്തിൽ ബിടെക്ക്-എംബിഎ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

By Web Team  |  First Published Jan 14, 2022, 11:03 AM IST

ബി.ടെക്കിലേക്കുള്ള പ്രവേശനം അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി (കേരളം), ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ നാല് കാമ്പസുകളിലാണ് നടക്കുന്നത്


അന്താരാഷ്ട്ര യൂണിവേഴ്സിറ്റികള്‍ക്ക് സമാനമായ പഠനസൗകര്യങ്ങള്‍ സജ്ജീകരിക്കപ്പെട്ട അമൃത വിശ്വവിദ്യാപീഠത്തില്‍ ഇപ്പോൾ ബിടെക്ക്-എംബിഎ കോഴ്സുകൾക്ക് അപേക്ഷിക്കാം. 2021-ലെ  'ദി ഇംപാക്ട്' റാങ്കിംഗില്‍, ലോകത്തിലെ  മികവുറ്റ 100 യൂണിവേഴ്സിറ്റികളില്‍  ഒന്നായി തെരഞ്ഞെടുക്കപ്പെട്ട അമൃത വിശ്വവിദ്യാപീഠം NAAC-ന്റെ A++ റാങ്കും 2021 നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്കിൽ (NIRF) ഇന്ത്യയിലെ 5-മത്തെ മികച്ച  സർവ്വകലാശാലയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  അമൃത വിശ്വവിദ്യാപീഠത്തിന്റെ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാനാവും അമൃത എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാമിനേഷൻ അല്ലെങ്കിൽ റിമോട്ട് പ്രൊക്റ്റേർഡ് എക്സാമിനേഷൻ,  JEE മെയിൻസ് 2021 എന്നിവ ഉൾപ്പെടുന്ന  നാല് യോഗ്യതാ പരീക്ഷകളിൽ ഒന്ന് എഴുതി വിദ്യാർത്ഥികൾക്ക് ബിടെക്ക് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. AEEE - എഞ്ചിനീയറിംഗ് 2022 സെന്റർ ബേസ്ഡ് ടെസ്റ്റിനായി, യൂണിവേഴ്സിറ്റി JEE മെയിൻസ് ഫോർമാറ്റ് പിന്തുടരുന്നു. AEEE ടെസ്റ്റിനുള്ള യോഗ്യത അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പാസായും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് 60 ശതമാനം മാർക്കും  ഉണ്ടായിരിക്കണം. പ്രവേശനത്തിനുള്ള അപേക്ഷകർ 2001 ജൂലൈ 1-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. ബി.ടെക്കിലേക്കുള്ള പ്രവേശനം അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി (കേരളം), ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ നാല് കാമ്പസുകളിലാണ് നടക്കുന്നത്.  AEEE 2021- 2022  ടെസ്റ്റ് ഫെബ്രുവരി, മെയ് മാസങ്ങളിൽ രണ്ട് റൗണ്ടുകളിലായി ഓൺലൈനായി നടക്കും.  ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ ടെസ്റ്റ്  പരീക്ഷാ മോഡ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. ഒരു വിദ്യാർത്ഥിക്ക് പരമാവധി മൂന്ന് ശ്രമങ്ങൾ അനുവദിക്കും, അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിന് മൊത്തം സീറ്റുകളുടെ 50% സ്കോളർഷിപ്പുകൾക്കായി നീക്കിവച്ചിട്ടുണ്ട്, മൈക്രോസോഫ്റ്റ്, ഇന്റൽ, ആമസോൺ  അടക്കമുള്ള കമ്പനികളിൽ പ്ലെയ്സ്മെറ്റുംഉൾപ്പെടുന്നു,  MBA ഉദ്യോഗാർത്ഥികൾക്കായി, CAT/ XAT/ MAT/ CMAT/ GMAT/ GRE എന്നി ടെസ്റ്റുകളിൽ മികവ് തെളിയിച്ച യോഗ്യരായ വിദ്യാർത്ഥികൾക്കായി അമൃത സ്കൂൾ ഓഫ് ബിസിനസ് (ASB) അപേക്ഷകൾ സ്വീകരിക്കുന്നു. മാർക്കറ്റിംഗ്, ഫിനാൻസ്, ഓപ്പറേഷൻസ്, ബിസിനസ് അനലിറ്റിക്‌സ്, ഹ്യൂമൻ റിസോഴ്‌സ് എന്നിവയിൽ സ്പെഷ്യലൈസേഷനുള്ള ഒരു എംബിഎമൃത സ്കൂൾ ഓഫ് ബിസിനസ് നൽകുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും മികച്ച പബ്ലിക് കോളേജുകളിലൊന്നായ ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ബഫല്ലോയിലെ യൂണിവേഴ്സിറ്റിയുമായി ചേർന്ന് മാനേജ്മെന്റിൽ ഒരു സംയോജിത MBA-MS ഡ്യുവൽ മാസ്റ്റേഴ്സ് പ്രോഗ്രാമും യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നു. യോഗ്യരായ വിദ്യാർത്ഥികൾക്കായി മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി വിദ്യാർത്ഥി എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്കും അമൃത അവസരം ഒരുക്കുന്നു. അമൃത സ്കൂൾ ഓഫ് ബിസിനസിന്റെ എംബിഎ 2022 പ്രോഗ്രാമിലേക്കുള്ള പ്രവേശനം വെബ്സൈറ്റിലെ ഓൺലൈൻ അപേക്ഷകൾ വഴിയായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://aoap.amrita.edu/cappg-22/index/
 

click me!