വിദ്യാർത്ഥികൾക്കായി ഓണാശംസകാർഡ് മത്സരം
തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, ശുചിത്വമിഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി 'ഈ ഓണം വരും തലമുറയ്ക്ക് ' എന്ന പേരിൽ ഓണാശംസ കാർഡ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ യുപി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് കാർഡുകൾ നിർമിക്കേണ്ടത്.
സംസ്ഥാന തലത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,000, 5,000 രൂപയും ജില്ലാ തലത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5,000, 3,000, 2,000 രൂപയും സമ്മാനമായി ലഭിക്കും. പ്രകൃതി സൗഹൃദ സഞ്ചി പ്രോത്സാഹന സമ്മാനമായും ലഭിക്കും. താൽപ്പര്യമുള്ളവർ ഓണാശംസ കാർഡ് തയാറാക്കി രക്ഷിതാവിന്റെ ഒപ്പ് സഹിതം, ഓണാവധിക്കു ശേഷം വരുന്ന ആദ്യ പ്രവൃത്തിദിവസം സ്‌കൂളുകളിൽ ഏൽപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7012673457.
undefined
Read more: വൈദ്യുതി ലഭ്യതയിൽ വൻ കുറവുണ്ട്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി!
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയ്യതി അടുത്ത മാസം 18
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനിൽ വിവിധ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയാണ് കോഴ്‌സുകൾ.
പട്ടികജാതി, പട്ടികവർഗം, മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. അപേക്ഷാ ഫോമിന്റെ വില 100 രൂപ. പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 18ന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2347209, 2447328 , http://www.captkerala.com/
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം