തിരുവനന്തപുരം അവിട്ടം തിരുനാൾ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ - കാർഡിയാക് അനസ്തീഷ്യ തസ്തികയിൽ നയമനത്തിന് നവംബർ 30നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും.
തിരുവനന്തപുരം: തിരുവനന്തപുരം അവിട്ടം തിരുനാൾ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ (contract appointment) അസിസ്റ്റന്റ് പ്രൊഫസർ - കാർഡിയാക് അനസ്തീഷ്യ തസ്തികയിൽ നയമനത്തിന് നവംബർ 30നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ (walk in interview) നടത്തും. ഡി.എം(കാർഡിയാക് അനസ്തീഷ്യ)യാണ് യോഗ്യത.
ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.ഡി, ഡി.എൻ.ബി(അനസ്തീഷ്യ) വിത്ത് പി.ഡി. സി.സി ഇൻ കാർഡിയാക് അനസ്തീഷ്യ, എം.ഡി, ഡി.എൻ.ബി(അനസ്തീഷ്യ), ഡി.എ യോഗ്യതയുള്ളവരേയും പരിഗണിക്കും. പ്രതിമാസ വേതനം 70,000 രൂപ. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം.താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.
undefined
തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൾട്ടിടാസ്‌കിങ് സ്റ്റാഫ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമയും ഒന്നോ രണ്ടോ വർഷം മൈക്രോ ബയോളജി ലാബിൽ പ്രവൃത്തി പരിചയവും, കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 30ന് വൈകിട്ട് മൂന്നിന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അസിസ്റ്റന്റ് എൻജിനീയർ താത്കാലിക ഒഴിവ്
ഗവൺമെന്റ് നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന സഹകരണ അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നോ, പി.ഡബ്ല്യൂ.ഡിയിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 29ന് അഞ്ച് മണി. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.