അവസാന മണിക്കൂറുകൾ, ഇത് നഷ്ടപ്പെടുത്തണ്ട! അസാപ് കേരളയുടെ നേതൃത്വത്തിൽ തൊഴിൽമേള, 32 ലക്ഷം രൂപ വരെ വാർഷിക ശമ്പളം

By Web Team  |  First Published Oct 23, 2023, 9:39 PM IST

എട്ടോളം മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ 20 കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കുന്നു


തൃശൂർ: അസാപ് കേരളയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) വച്ച്  ഒക്ടോബർ മാസം 27 ന് ആസ്പയർ 2023 മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് നാളെ (24/10/2023) കൂടി രജിസ്റ്റർ ചെയ്യാം. ഐ ടി, ബാങ്കിംഗ്, കൺസ്ട്രക്ഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ്, ഡ്രോൺ ഓപ്പറേറ്റർ, കണ്ടന്റ് ഡെവലപ്പർ, എച്ച് ആർ എക്സിക്യൂട്ടീവ്, ടെലികോളർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തുടങ്ങിയ നിരവധി മേഖലകളിലായി പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും അനവധി അവസരങ്ങൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കാട്, മല, മഴ, വെയിൽ, എന്തുമാകട്ടെ! 16 മണിക്കൂറിൽ സാധനം എത്തും, വെറും 4 മാസത്തിൽ ബമ്പറടിച്ച് കെഎസ്ആർടിസി കൊറിയർ

Latest Videos

undefined

2 ലക്ഷം രൂപ മുതൽ 32 ലക്ഷം രൂപ വരെയുള്ള തൊഴിലവസരങ്ങളാണ് ഉള്ളത്. മേളയുടെ ഭാഗമായി പങ്കെടുക്കുന്ന 20 ഓളം കമ്പനികളിൽ ഒഴിവുണ്ട്. എട്ടോളം മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ 20 കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കുന്നു. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്  ഇന്റർവ്യൂ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള പരിശീലനവും അവർക്ക് ഭാവിയിലെ അവരുടെ തൊഴിൽ ഉന്നമനത്തിനു വേണ്ടുന്ന മാർഗനിർദേശം നൽകുന്നതിനുള്ള പ്ലേസ്മെന്റ് ഗ്രൂമിങ് ഓൺലൈനായി അസാപ് കേരള നൽകുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും സന്ദർശിക്കുക 
www.asapkerala.gov.in
ഫോൺ 9995047699, 9946001231

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം അസാപിൽ നിന്നുള്ള മറ്റൊരു വാർത്ത സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക പഠന സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നതാണ്. കേരള നോളജ് ഇക്കണോമി മിഷന്റെ (കെ കെ ഇ എം) സ്കോളർഷിപ്പ്  സഹായത്തോടെ അസാപ് കേരള ആരംഭിക്കുന്ന ബിസിനസ് അനലിറ്റിക്സ്, പൈത്തൺ ഫോർ ഡേറ്റ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്‌, ടാലി ഉപയോഗിച്ചുള്ള ജി എസ് ടി കോഴ്‌സുകളിലേക്ക് താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത. അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫീസിന്റെ 70 ശതമാനമോ അല്ലെങ്കിൽ 20000 രൂപയോ സ്കോളർഷിപ്പായി ലഭിക്കുമെന്ന് അസാപ് അറിയിച്ചിട്ടുണ്ട്.

click me!