ടാബ്‌ളോയിഡ് ഡിസൈനിംഗിൽ പരിചയം ഉണ്ടാവണം. ഫൈൻ ആർട്‌സ് ബിരുദമാണ് യോഗ്യത.
തിരുവനന്തപുരം: അരുണാചൽ പ്രദേശ് ഇൻഫർമേഷൻ ആന്റ് പബ്‌ളിക് റിലേഷൻസ് (PRD) വകുപ്പിൽ ആർട്ട് എക്‌സ്‌പെർട്ട് art expert) തസ്തികയിൽ മൂന്നു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ആർട്ടിസ്റ്റ്/ സ്റ്റാഫ് ആർട്ടിസ്റ്റ് (പ്രദർശനം) തസ്തികയിൽ എട്ടു വർഷം തുടർച്ചയായി പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ടാബ്‌ളോയിഡ് ഡിസൈനിംഗിൽ പരിചയം ഉണ്ടാവണം. ഫൈൻ ആർട്‌സ് ബിരുദമാണ് യോഗ്യത. ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, മറ്റ് പ്രവൃത്തി പരിചയത്തിന്റെ വിശദാംശങ്ങൾ എന്നിവയും അപേക്ഷയ്‌ക്കൊപ്പം നൽകണം. കഴിഞ്ഞ അഞ്ചു വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സഹിതം അപേക്ഷ 15നകം സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പ്, സെക്രട്ടേറിയറ്റ് ബ്രാഞ്ച് ഓഫ് ഐ. പി. ആർ, ഗവ. ഓഫ് അരുണാചൽ പ്രദേശ്, ഇറ്റാനഗർ എന്ന വിലാസത്തിൽ ലഭിക്കണം.
വാക്ക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിനു കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത: എം.എസ്‌സി/ എം.എ (സൈക്കോളജി)യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും 25 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 12നു രാവിലെ 9.30ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.