മെയ് 28 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. ജൂൺ 27 വരെ അപേക്ഷ സമർപ്പിക്കാം.
ദില്ലി: വെസ്റ്റേൺ റെയിൽവേ (Western Railway) 3612 അപ്രന്റീസ് തസ്തികകളിലേക്ക് (apprentice) അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ rrc-wr.com. വഴി അപേക്ഷ സമർപ്പിക്കാം. മെയ് 28 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. ജൂൺ 27 വരെ അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷയിലെ പൂരിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. പ്രമാണ പരിശോധന ബന്ധപ്പെട്ട ഡിവിഷനുകളിൽ വെച്ചാണ് നടക്കുക. തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2 സമ്പ്രദായത്തിൽ മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സ് ഉണ്ടായിരിക്കണം. അപേക്ഷകർ 15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, പിഡബ്ലിയു ഡി, വനിത ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.
ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
ഫിറ്റർ - 941
വെൽഡർ - 378
കാർപെന്റർ - 221
പെയിന്റർ- 213
ഡീസൽ മെക്കാനിക്ക് - 209
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ- 15
ഇലക്ട്രീഷ്യൻ - 639
ഇലക്ട്രോണിക് മെക്കാനിക്ക് - 112
വയർമാൻ - 14
റഫ്രിജറേറ്റർ (എസി - മെക്കാനിക്ക്) - 147
പൈപ്പ് ഫിറ്റർ - 186
പ്ലംബർ - 126
ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) - 88
പാസ്സ - 252
സ്റ്റെനോഗ്രാഫർ - 8
മെഷിനിസ്റ്റ് - 26
ടർണർ - 37