IOCL Recruitment 2022 : ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 1196 ഒഴിവുകൾ; ഓൺലൈൻ അപേക്ഷ വിശദാംശങ്ങളറിയാം

By Web Team  |  First Published Feb 1, 2022, 1:22 PM IST

ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. 


ദില്ലി:  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) (Indian Oil Corporation) മാർക്കറ്റിംഗ് ഡിവിഷനു കീഴിൽ ഇന്ത്യയിലുടനീളമുള്ള ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ പടിഞ്ഞാറൻ മേഖലയിലും വടക്കൻ മേഖലയിലുമാണ് ഒഴിവുകൾ ഉള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ പ്രസക്തമായ രേഖകൾ സഹിതം iocl.com എന്ന വിലാസത്തിൽ സമർപ്പിക്കാം.  

ഐ‌ഒ‌സി‌എൽ വെസ്റ്റേൺ റീജിയണിനായി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ടെക്നിക്കൽ, നോൺ-ടെക്‌നിക്കൽ അപ്രന്റീസുമാരെ നിയമിക്കും. IOCL നോർത്തേൺ റീജിയനിലേക്ക്, ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കും. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 1196 ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും. IOCL വെസ്റ്റേൺ റീജിയൻ: 570, IOCL വടക്കൻ മേഖല: 626 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ.

Latest Videos

undefined

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

ഐ‌ഒ‌സി‌എൽ വെസ്റ്റേൺ റീജിയണിനായി: നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  വെബ്‌സൈറ്റായ www.iocl.com (Careers-> Apprenticeships-> Engagement of Technical and NonTechnical Trade & Technician Apprentices in Western Region-ൽ നൽകുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. (മാർക്കറ്റിംഗ് ഡിവിഷൻ) - 2022. അപേക്ഷകളുടെ ഓൺലൈൻ മോഡ് മാത്രമേ സ്വീകരിക്കുകയുള്ളൂ. www.rectt.in എന്ന ലിങ്ക് വഴിയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.

IOCL നോർത്തേൺ റീജിയൻ: ഉദ്യോഗാർത്ഥികൾക്ക് www.iocl.com എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം (Careers-> Apprenticeships-> Engagement of Technical and Non-Technical Trade & Technician Apprentices in Northern Region (Marketing Division)

 
 

click me!