ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) 150 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദില്ലി: ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) (DRDO) 150 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ (Apprentice Vacancies) ക്ഷണിച്ചു (Apply now). ആർസിഐ യിലാണ് (RCI) ഒഴിവുകളുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rcilab.in യിലൂടെ ഫെബ്രുവരി 7 ന് മുമ്പ് അപേക്ഷിക്കാം. ഗ്രാജ്വേറ്റ് അപ്രന്റീസ് -40 ഒഴിവുകൾ, ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ) - 60 ഒഴിവുകൾ, ട്രേഡ് അപ്രന്റീസ് - 50 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. 18 വയസ്സാണ് പ്രായപരിധി.
ഗ്രാജ്വേറ്റ് അപ്രന്റീസ്- ബിഇ/ബിടെക്, (ഇസിഇ, ഇഇഇ, സിഎസ്ഇ, മെക്കാനിക്കൽ, കെമിക്കൽ) ബികോം, ബിഎസ്‍സി എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് - ഇസിഇ, ഇഇഇ, സിഎസ്ഇ, മെക്കാനിക്കൽ, കെമിക്കൽ എന്നിവയിൽ ഡിപ്ലോമ. ട്രേഡ് അപ്രന്റീസ് - ഐടിഐ പാസ്, (എൻസിവിറ്റി, എസ് സി വിറ്റി അംഗീകൃതം) ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, ഇല്ക്ട്രോണിക്സ് മെക്കാനിക്സ് ആന്റ് വെൽഡർ. അക്കാദമിക് മെറിറ്റ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.