Appointments : സിവില്‍ ഡിപ്ലോമക്കാര്‍ക്ക് ജല്‍ജീവന്‍ മിഷന്‍ നിയമനം; സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

By Web Team  |  First Published Feb 7, 2022, 2:02 PM IST

ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വളണ്ടിയറായി നിയമിക്കുന്നു. 


കാസർകോഡ്:  ജല്‍ജീവന്‍ മിഷന്‍ (Jaljeevam Mission) പദ്ധതി പ്രകാരം കേരള ജല അതോറിറ്റി (water authority) കാസര്‍കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വളണ്ടിയറായി നിയമിക്കുന്നു. 631 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരണം അല്ലെങ്കില്‍ പരമാവധി ആറ് മാസത്തേക്കാണ് നിയമനം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 11 വെള്ളിയാഴ്ച്ച രാവിലെ 11 മുതല്‍ 2 വരെ വിദ്യാനഗറിലെ ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍ 8289940567.

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പില്‍ നാഷണല്‍ ആയുഷ് മിഷന്‍ പ്രോജക്ടിന്റെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ശാലക്യ തന്ത്ര), തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത ബിഎഎംഎസ്, എംഡി (AYU) (ശാലക്യ തന്ത്ര) ഇന്റര്‍വ്യൂ ഫെബ്രുവരി 8ന് രാവിലെ 11ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐഎസ്എം). ഫോണ്‍ 04672 205710

Latest Videos

click me!