സാംസ്‌കാരിക വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനം;അം​ഗീകൃത സർവ്വകലാശാല ബിരുദം; അപേക്ഷ 30നകം

By Web Team  |  First Published Oct 6, 2021, 2:45 PM IST

സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.


തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവ കലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും കലാ സാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം. 

പ്രായം 01.01.2021 ൽ 40 വയസ്സ് പൂർത്തിയാകരുത്. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്പര്യമുളളവർ 30 നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, ഫോർട്ട് പി.ഒ., തിരുവനന്തപുരം - 23 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷയുടെ മാതൃക www.culturedirectorate.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ഡൗൺലോഡ് ചെയ്‌തോ തന്നിരിക്കുന്ന മാതൃകയിൽ സ്വയം തയ്യാറാക്കിയോ പൂരിപ്പിച്ച് സമർപ്പിക്കണം. അപേക്ഷാ കവറിന് പുറത്ത് 'വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി - ജില്ലാ കോർഡിനേറ്റർ നിയമനത്തിനുളള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. അപേക്ഷയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഒക്ടോബര്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 

Latest Videos

click me!