ഈ പ്രൊമോഷനുകൾ നൽകുമ്പോൾ ആയിരത്തിൽപരം തസ്തികകൾ ഒഴിയും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം.
തിരുവനന്തപുരം: സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് (primary teachers) താത്ക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ (promotion head teachers) നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് നടപടി. ഈ പ്രൊമോഷനുകൾ നൽകുമ്പോൾ ആയിരത്തിൽപരം തസ്തികകൾ ഒഴിയും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം. 540 തസ്തികകൾ വകുപ്പ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെടുകയായിരുന്നു.
പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് അപേക്ഷ
undefined
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മേലാംകോട് പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍കുട്ടികള്‍), വെഞ്ഞാറമ്മൂട് പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍കുട്ടികള്‍), വെങ്ങാനൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താമസവും ഭക്ഷണവും സൗജന്യമാണ്. ഓരോ വിഷയത്തിനും പ്രത്യേക ട്യൂഷന്‍ സംവിധാനവും പഠനത്തില്‍ സഹായിക്കുന്നതിന് റസിഡന്റ് ട്യൂട്ടര്‍മാരുടെ സേവനും ഉണ്ടായിരിക്കും. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക് മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്കോ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കോ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314238, 2314232, മേലാംകോട് പ്രീമെട്രിക് ഹോസ്റ്റല്‍-8547630008, വെഞ്ഞാറമ്മൂട് പ്രീമെട്രിക് ഹോസ്റ്റല്‍ -8547630018, വെങ്ങാനൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ -8547630012
Thesis Submission : പിഎച്ച്ഡി, എംഫിൽ തീസിസുകളുടെ സബ്മിഷൻ തീയതി 6 മാസത്തേക്ക് നീട്ടി: യുജിസി