സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.
വയനാട്: മാനന്തവാടി, പനമരം ബ്ലോക്കുകളുടെയും മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും പരിധിക്കുള്ളില്‍ സ്വയം തൊഴില്‍ സംരംഭം (Self Employment Venture) ആരംഭിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി പ്രകാരം അപേക്ഷ (Application Invited) ക്ഷണിച്ചു. 18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 22 ന് മാനന്തവാടി വയനാട് സ്‌ക്വയര്‍ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് നടക്കുന്ന ക്യാമ്പില്‍ ആധാര്‍ കാര്‍ഡ്, സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വാര്‍ഡ് നമ്പര്‍ സഹിതം ഹാജരാകണം. പാര്‍ട്ണര്‍ഷിപ്പ് സംരംഭകര്‍, ലിമിറ്റഡ് കമ്പനികള്‍, മത്സ്യമാംസ സംസ്‌കരണവും വിപണനവും നടത്തുന്ന സ്ഥാപനങ്ങള്‍, പുകയില തുടങ്ങിയ ബിസിനസുകള്‍, കച്ചവട സ്ഥാപനം, വാഹനങ്ങള്‍, കാര്‍ഷിക സംരംഭങ്ങള്‍, 20 മൈക്രോണില്‍ താഴെയുള്ള ക്യാരി ബാഗുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍, ഫാമുകള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 9447111677, 94473440506, 9446001655.
മാനന്തവാടി ഗവണ്‍മെന്റ് കോളേജിന് ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ മികച്ച നേട്ടം
undefined
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ക്യാമ്പസ് പ്ലേസ്‌മെന്റില്‍ മികച്ച നേട്ടവുമായി മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ 8 പേര്‍ ഓഫര്‍ ലെറ്റര്‍ സ്വീകരിച്ചതായി പ്രിന്‍സിപ്പാള്‍ ഡോ. കെ. അബ്ദുള്‍ സലാം അറിയിച്ചു. മള്‍ട്ടി നാഷണല്‍ കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ് അടക്കമുള്ള മുന്‍നിര സ്ഥാപനങ്ങളിലും മറ്റ് ഇലക്ട്രോണിക്‌സ് കമ്പനികളിലും എഞ്ചിനീയറിംഗ് പോസ്റ്റുകളിലാണ് വിദ്യാര്‍ത്ഥികള്‍ ഇടം നേടിയിരിക്കുന്നത്. ലോക്ക്‌ഡൌണ്‍ കാലത്ത് ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്ലേസ്‌മെന്റ് ട്രെയിനിംഗ് ക്ലാസ്സുകള്‍ നേട്ടത്തില്‍ പിന്തുണയായതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ കോളേജ് കംപ്യൂട്ടര്‍ ലാബില്‍ സൌകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
നിലവില്‍ ബി.എസ്.സി ഇലക്ട്രോണിക്‌സ്, എം.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളാണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ആരംഭിച്ച എം.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ നിന്നുമാണ് ജോലി നേടിയവരില്‍ എറിയ പങ്കുമെന്നത് ഏറെ ശ്രദ്ധേയമായി. ഈ വര്‍ഷത്തെ ദേശീയ പ്രവേശന പരീക്ഷയായ കുസാറ്റ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ മൂന്നും അഞ്ചും റാങ്കുകള്‍ നേടിയതും ഗവണ്‍മെന്റ് കോളേജ് മാനന്തവാടിയിലെ ബി.എസ്.സി ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥികളാണ്്. പ്രവേശന പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനോടൊപ്പം പഠനം തടസ്സപ്പെടാതെ ഇന്റേണ്‍ഷിപ്പുകള്‍ ചെയ്യാനും ഡിപ്പാര്‍ട്ട്‌മെന്റ് കുട്ടികളെ പ്രോത്സാഹിപ്പിച്ചിരുന്നു.