പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

By Web Team  |  First Published Apr 8, 2024, 10:52 PM IST

പ്രൈമറി വിഭാഗം പ്രധാന അധ്യാപകർ /പ്രൈമറി അധ്യാപകർ എന്നിവരുടെ 2024 - 25 അധ്യയന വർഷത്തേക്കുള്ള റവന്യൂ ജില്ലാതല പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ 2024 - 25 അധ്യയന വർഷത്തേക്കുള്ള റവന്യൂ ജില്ലാതല ഓൺലൈൻ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാന അധ്യാപകർ /പ്രൈമറി അധ്യാപകർ എന്നിവരുടെ 2024 - 25 അധ്യയന വർഷത്തേക്കുള്ള റവന്യൂ ജില്ലാതല പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.

ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനിലൂടെ അല്ലാതെയുള്ള അപേക്ഷ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ  https://tandp.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  പൊതുസ്ഥലംമാറ്റം സമയബന്ധിതമായി നടത്തുന്നതിനുള്ള സമയക്രമം ഇനി പറയുന്നു. 

Latest Videos

undefined

2024 ജൂൺ 30 വരെയുള്ള ഓരോ ജില്ലയിലെയും ഒഴിവുകളുടെ വ്യക്തമായ കണക്ക് നിശ്ചിത മാതൃകയിൽ വെബ്സൈറ്റിൽ ഉൾപ്പെടുത്തേണ്ട തീയതി  2024 ഏപ്രിൽ 8 മുതൽ  ഏപ്രിൽ 10 വരെയാണ്. ഏപ്രിൽ 11 മുതൽ 16 വരെ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 17 മുതൽ 21 വരെ സ്കൂൾതലത്തിലും വിദ്യാഭ്യാസ ഉപജില്ലാതലത്തിലും അപേക്ഷ പരിശോധിക്കുന്നതിന് അനുവദിക്കപ്പെട്ട സമയമാണ്. 

ഏപ്രിൽ 22 മുതൽ 27 വരെ  വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ അപേക്ഷ പരിശോധിക്കലും സീനിയോറിറ്റി തയ്യാറാക്കലും നടത്തും. മെയ് നാലിന് ജില്ലയിൽ ഓരോ തസ്തികയിലേക്കും ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കും. മെയ് നാലിന് തന്നെ താൽക്കാലിക സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കും.

മെയ് 5 മുതൽ 7 വരെ അപേക്ഷകർക്ക് ആക്ഷേപം സമർപ്പിക്കുന്നതിനുള്ള സമയമാണ്. മെയ് 13ന് അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കും. മുൻവർഷത്തെ അപേക്ഷിച്ച് രണ്ടാഴ്ച മുമ്പാണ്  അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം: മന്ത്രി വി ശിവൻകുട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!