തൊഴില്‍രഹിതരായവര്‍ക്ക് അവസരം: പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

By Web Team  |  First Published Mar 16, 2022, 11:47 AM IST

വായ്പാ തുക 6 ശതമാനം പലിശ സഹിതം 5 വര്‍ഷം കൊണ്ട് തിരിച്ചടക്കണം. 


തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ (employment) സഹായത്തോടെ നടപ്പിലാക്കുന്ന 1.50 ലക്ഷം രൂപയും 3 ലക്ഷം രൂപയും പദ്ധതി തുകകളുളള സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുള്ള (Loan Scheme) വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. കൃഷിഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ വായ്പാ തുകയ്ക്കുള്ളില്‍ വിജയ സാദ്ധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും  ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാ തുക 6 ശതമാനം പലിശ സഹിതം 5 വര്‍ഷം കൊണ്ട് തിരിച്ചടക്കണം. ന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.

Latest Videos

undefined

മോജോ ജേണലിസം: പരിശീലനം നല്‍കി
മൊബൈല്‍ ജേണലിസത്തിന്റെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തുന്നതിനായി മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ഥികള്‍ക്കുമായി മലപ്പുറം വുഡ്‌ബൈനില്‍ മൊബൈല്‍ ജേണലിസത്തില്‍ (മോജോ ) പരിശീലനം നല്‍കി. മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും മലപ്പുറം പ്രസ് ക്ലബും വേങ്ങര മലബാര്‍ കോളജുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. എ. ഡി. എം എന്‍. എം മെഹറലി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു അധ്യക്ഷനായി. പ്രശസ്ത മോജോ ട്രെയിനര്‍ സുനില്‍ പ്രഭാകര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ്, അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. പ്രവീണ്‍ കുമാര്‍, മലബാര്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മള്‍ട്ടിമീഡിയ എച്ച്. ഒ.ഡി.എം. നമീര്‍, ജേണലിസം എച്ച്. ഒ. ഡി കെ. സി ഫിറോസ് തുടങ്ങിയവര്‍ സംസാരിച്ചു.

പരിശീലനത്തില്‍ 200 പേര്‍ പങ്കെടുത്തു. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഒരു റിപ്പോര്‍ട്ടര്‍ക്ക് ഒരേ സമയം ക്യാമറ പേഴ്‌സണും സൗണ്ട് എഞ്ചിനീയറും ഡി.എസ്.എന്‍.ജി കണ്‍ട്രോളറും ബ്രോഡ്കാസ്റ്ററും ആവാന്‍ കഴിയുന്നു എന്നതാണ് മൊബൈല്‍ ജേണലിസത്തിന്റെ സാധ്യത. മൊബൈല്‍ ജേണലിസത്തില്‍ എഡിറ്റിങ്, ഗ്രാഫിക്സ്, ടെക്സ്റ്റ്, ഇമേജ്, ഓഡിയോ എന്നിവ ചേര്‍ക്കുന്നതിനുമുള്ള പ്രാഥമിക അറിവ് പരിശീലനത്തില്‍ നല്‍കി. ഓരോ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താവും ജേണലിസ്റ്റുകളായി മാറുന്ന പുതിയ കാലത്ത് മൊബൈല്‍ ജേണലിസത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്താനാണ് പരിശീലനം സംഘടിപ്പിച്ചത്.

click me!