2020-21 അധ്യയന വർഷം ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി - യും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ് ടൂ - വും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്
തിരുവനന്തപുരം: 2020-21 അധ്യയന വർഷം ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി - യും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ് ടൂ - വും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക് 0471-2300524.
കരാര്‍ നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രോഗനിദാന വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയ്ല്‍ ഐ.ഡിയില്‍ ഫെബ്രുവരി 11 ന് മുന്‍പായി അയക്കണം. ഇന്റര്‍വ്യൂ ബോര്‍ഡ് അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെമ്മോ അയയ്ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇന്റര്‍വ്യൂ വെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.