Scholarship : ഉറുദു പഠിച്ച വിദ്യാർത്ഥികൾക്ക് ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മാർച്ച് ഏഴുവരെ അപേക്ഷിക്കാം

By Web Team  |  First Published Mar 1, 2022, 12:30 AM IST

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 


തിരുവനന്തപുരം:  ഉറുദു ഒന്നാം ഭാഷയായെടുത്ത് (Urdu first language) 2020-21 അധ്യയന വർഷം എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടൂവും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ്) (Scholarship) നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 07.  കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല  ചുമതലയേറ്റു

Latest Videos

undefined

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല  ചുമതലയേറ്റു.  സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. പി. എസ്. ശ്രീകല.  കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയിലും അംഗമായിരുന്നു. കേരള സ്ത്രീ പഠനകേന്ദ്രം ഡയറക്ടർ, വനിതാ സഹിതി സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഇ. എം. എസിന്റെ ഭാഷാ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ള പഠനത്തിൽ യു. ജി. സി ഫെല്ലോഷിപ്പോടെ പി. എച്ച്. ഡി  നേടി. സംസ്‌കൃതത്തിലെയും ദ്രാവിഡഭാഷകളിലെയും സ്ത്രീസൂചകങ്ങൾ സംബന്ധിക്കുന്ന പഠനത്തിൽ യു. ജി. സിയുടെ മേജർ റിസർച്ച് പ്രൊജക്ട് പൂർത്തിയാക്കി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവർത്തനവും, നവ നവോത്ഥാനത്തിന്റെ ഭാവുകത്വ പരിസരം എന്നിവയും വിശ്വസാഹിത്യത്തിലെ സ്ത്രീപ്രതിഭകൾ, ഇ. എം. എസ് ഭാഷ സാഹിത്യം, ഫെമിനിസത്തിന്റെ കേരള ചരിത്രം, നിലവറകൾ തുറക്കുമ്പോൾ (എഡിറ്റർ), ഇ. എം. എസിന്റെ കഥ (ബാലസാഹിത്യം), മാൽപ്രാക്ടീസ് (കഥാസമാഹാരം) തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിനിയാണ്. ഭർത്താവ് തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുൻ ചെയർമാൻ വഞ്ചിയൂർ പി. ബാബു. ഏക മകൾ തിരുവനന്തപുരം നഗരസഭ കൗൺസിലർ ഗായത്രി ബാബു.

ടി.ടി.സി ഹാൾടിക്കറ്റ്
മാർച്ച് ഏഴു മുതൽ 10 വരെ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടി.ടി.സി (പ്രൈവറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് മൂന്നു മുതൽ പരീക്ഷാ കേന്ദ്രങ്ങളായ ഡയറ്റുകളിൽ നിന്നും വിതരണം ചെയ്യും. പരീക്ഷാർഥികൾ ബന്ധപ്പെട്ട ഡയറ്റുകളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റണം.

click me!