Courses and Vacancies : എം.ബി.എ കോഴ്സ് മാർച്ച് 15 വരെ അപേക്ഷ; ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകൾ

By Web Team  |  First Published Mar 3, 2022, 2:21 PM IST

 എസ്.സി/ എസ്.റ്റി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും


തിരുവനന്തപുരം: കേരള സർക്കാരിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) (Full time MBA) എം.ബി.എ (ഫുൾടൈം) 2022-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റംസ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി/ എസ്.റ്റി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 15. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600, www.kicmakerala.in.

Latest Videos

undefined

ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം: മാർച്ച് ഏഴ് വരെ അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ മാർച്ച് എഴ് വരെ എൻട്രികൾ നൽകാം. കോവിഡ് പ്രതിരോധം, അതിജീവനം എന്നതാണ് വിഷയം. statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. കൂടുതൽ വിവരങ്ങൾ statephotographyaward.kerala.gov.in ൽ ലഭിക്കും.

ഡ്രാഫ്റ്റ്‌സ്മാൻ ഒഴിവ്
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (സംസാരം/ കേൾവിശേഷിക്കുറവ്) ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് അപ്രന്റീസ് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി പാസായവരും ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് - നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ എൻ.ടി.സി ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപന്റ്: പ്രതിമാസം 8050 രൂപ. വയസ്:  18-30 (ഒ.ബി.സി- 33, എസ്.സി/ എസ്.ടി- 35), ഭിന്നശേഷിക്കാർക്ക് 10 വയസ് ഇളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് എട്ടിനു മുൻപ് പേര് രജിസ്റ്റർ ചെയ്യണം.

click me!