Self Employment Scheme : പട്ടികവര്‍ഗ യുവതികളില്‍ നിന്നും സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

By Web Team  |  First Published Dec 29, 2021, 12:13 PM IST

അപേക്ഷകര്‍ തൊഴില്‍ രഹിതരും 18നും 55നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാന്‍ പാടില്ല. 
 


തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന (Self Employment SchemeS) വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള (ST Women) പട്ടികവര്‍ഗ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതല്‍ 2,00,000 രൂപ വരെയാണ് സ്വയം തൊഴില്‍ പദ്ധതി തുക. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18നും 55നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാന്‍ പാടില്ല. 

അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ മറ്റേതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. വായ്പാതുക 4 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായാണ് തിരിച്ചടക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പയ്ക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്. താത്പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും, വിശദ വിവരങ്ങള്‍ക്കുമായി കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0936202869.

Latest Videos


 

click me!