Vanitharathnam Award : വനിതാരത്‌നം പുരസ്‌കാരം; ഒരുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും; അപേക്ഷ ക്ഷണിച്ചു

By Web Team  |  First Published Feb 6, 2022, 9:24 AM IST

അപേക്ഷിക്കുവാന്‍ താല്‍പ്പര്യമുള്ള വനിതകള്‍ അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.


തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന 2021ലെ (Vanitha Rathnam Award) വനിതാ രത്‌നം പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 

 ഓരോ പുരസ്‌കാര ജേതാവിനും ഒരുലക്ഷം രൂപയും, ശില്‍പ്പവും, പ്രശസ്തി പത്രവും നല്‍കുന്നതാണ്. അപേക്ഷിക്കുവാന്‍ താല്‍പ്പര്യമുള്ള വനിതകള്‍ അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചവരുമായിരിക്കണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകള്‍ ഫെബ്രുവരി 15നകം കോഴിക്കോട് ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.
 

Latest Videos

click me!