Railway Recruitment 2022 : റെയിൽവേയിൽ അധ്യാപകർ; 52 ഒഴിവുകളിലേക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകാം

By Web Team  |  First Published Mar 20, 2022, 9:30 PM IST

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഏപ്രിൽ 1-ന് PGT, TGT, PRT തസ്തികകളിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകാവുന്നതാണ്


ദില്ലി: നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (Railway Recruitment) 52 അധ്യാപക തസ്തികകളിലേക്ക് (Teachers) അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഏപ്രിൽ 1-ന് PGT, TGT, PRT തസ്തികകളിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകാവുന്നതാണ്. PGT: 4, TGT: 16, PRT: 13, TGT: 6, കരാർ അധ്യാപകർ: 13 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

പ്രൈമറി അധ്യാപകർ: കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറിയും പ്രാഥമിക വിദ്യാഭ്യാസത്തിൽ ബിഎഡ്/ഡിപ്ലോമയും (d.El.Ed.)/JBT/PTT. ഉദ്യോഗാർത്ഥി എൻ‌ടി‌സി‌ഇ രൂപപ്പെടുത്തിയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി സർക്കാർ നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷയിൽ (ടിഇടി) വിജയിക്കുകയും ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുകയും വേണം.

Latest Videos

undefined

പരിശീലനം ലഭിച്ച ബിരുദ അധ്യാപകൻ: അപേക്ഷകന് ബാച്ചിലേഴ്സ് ബിരുദവും ബിഎഡും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥി TET പാസായിരിക്കണം.  ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള കഴിവ്, ഭാഷാ പ്രാവീണ്യം എന്നിവ ഉണ്ടായിരിക്കണം.  

പോസ്റ്റ് ​ഗ്രാജ്വേറ്റ് അധ്യാപകർ: ഉദ്യോഗാർത്ഥി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ്/ആസാമീസ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള യോഗ്യതയുള്ള ബിഎഡും പാസായിരിക്കണം. 

എവിടെ അപേക്ഷിക്കണം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് PGT, TGT, PRT എന്നിവയ്‌ക്കായി 2021 ഏപ്രിൽ 1-ന് രാവിലെ 10 മണിക്ക് നേരിട്ട് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് വൈബ്സൈറ്റ് സന്ദർശിക്കണം.
 

click me!