സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 665 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 665 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷ സമർപ്പിക്കാം. കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് - 5, റീജിയണൽ ഹെഡ് - 12, റിലേഷൻഷിപ് മാനേജർ (ടീം ലീഡർ) -37, സീനിയർ റിലേഷൻഷിപ് മാനേജർ- 147, ഇൻവെസ്റ്റ്മെന്റ് ഓഫീസർ - 52, റിലേഷൻഷിപ് മാനേജർ - 335, പ്രോജക്റ്റ് ഡെവലപ്മെന്റ് മാനേജർ (ബിസിനസ്) - 2, മാനേജർ (ബിസിനസ് ഡെവലപ്മെന്റ്) - 2, സെൻട്രൽ ഓപ്പറേഷൻസ് ടീം - സപ്പോർട്ട് - 2, മാനേജർ - ബിസിനസ് പ്രോസസ് - 1 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് ഫീസ്/ഇന്റിമേഷൻ ചാർജുകൾ ഇല്ല.
അപേക്ഷിക്കേണ്ടതെങ്ങനെ?
undefined
അപേക്ഷകർ എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് bank.sbi/careers അല്ലെങ്കിൽ sbi.co.in/careers എന്നതിൽ ലഭ്യമായ ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും ഇന്റർനെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം.
അപ്‍ലോഡ് ചെയ്യേണ്ട രേഖകൾ എന്തൊക്കെ?
1. ബയോഡേറ്റ (PDF)
2. ഐഡി പ്രൂഫ് (PDF)
3. ജനനത്തീയതി പ്രൂഫ് (PDF)
4. ജാതി സർട്ടിഫിക്കറ്റ് (PDF)
5. PWD സർട്ടിഫിക്കേഷൻ (ബാധകമെങ്കിൽ) (PDF)
6. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ: പ്രസക്തമായ മാർക്ക് ഷീറ്റുകൾ/ ഡിഗ്രി സർട്ടിഫിക്കറ്റ് (PDF)
7. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ (PDF)/ഡ്രൈവിംഗ് ലൈസൻസ് (ഇരുചക്ര വാഹനം) (PDF)
8. ഫോം-16/ഓഫർ ലെറ്റർ/നിലവിലെ തൊഴിലുടമയിൽ നിന്നുള്ള ഏറ്റവും പുതിയ ശമ്പള സ്ലിപ്പ് (PDF)
9. NOC (ബാധകമെങ്കിൽ) (PDF)
10. സമീപകാലത്തെ ഫോട്ടോ
11. ഒപ്പ്