തൊഴിലാളികളുടെ മക്കളില്‍ 2022 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ് മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങള്‍ നല്‍കും.
തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തെ പഠന മികവിനുള്ള സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകാരിച്ചിട്ടുള്ള സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ മുകളിലേയ്ക്കുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ കോഴ്‌സിനും അടിസ്ഥാന യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം.
8,9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ യഥാക്രമം 70% മാര്‍ക്കോടെ 7,8,9,10 ക്ലാസുകള്‍ വിജയിച്ചിരിക്കണം. തൊഴിലാളികളുടെ മക്കളില്‍ 2022 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ് മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങള്‍ നല്‍കും. അപേക്ഷകള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിക്കണം. ഒക്ടോബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0487-2364900
undefined
കട്ടേല റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റൊഴിവ്
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടിക ജാതി, പട്ടിക വര്‍ഗ ജനറല്‍ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും സെലക്ഷന്‍ നടത്തുന്നു. ഈ വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സെപ്തംബര്‍ 17നു രാവിലെ 10 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് ഹാജരാകാവുന്നതാണ്. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക കുടുംബ വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രാക്തന ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി ബാധകമല്ല. എഴുത്തുപരീക്ഷക്ക് ഹാജരാകുമ്പോള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ ഒരു പാസ്‌പോര്‍ട്ട് സെസ് ഫോട്ടോയും രക്ഷിതാക്കള്‍ കൊണ്ടുവരേണ്ടതാണെന്ന് ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2597900.
എം.സി.എ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം സെപ്റ്റംബർ 1 ഉച്ചയ്ക്ക് 12 മണി വരെ നടത്തും. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് 2022 സെപ്റ്റംബർ 2 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.