Punjab National Bank Recruitment : പഞ്ചാബ് നാഷണൽ ബാങ്ക് ചീഫ് റിസ്ക് ഓഫീസർ; അപേക്ഷ ജനുവരി 10 ന് മുമ്പ്

By Web Team  |  First Published Jan 3, 2022, 3:13 PM IST

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 10 ആണ്. ജനുവരി 10 ന് ശേഷം ഒരു അപേക്ഷയും പരിഗണിക്കുന്നതല്ല. 


ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) (Punjab National Bank) ചീഫ് റിസ്ക് ഓഫീസർ (Chief Risk Officer) (സിആർഒ) തസ്തികയിലേക്കും മറ്റ് വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് പിഎൻബിയുടെ ഔദ്യോഗിക വെബ്സൈറ്റായ pnbindia.in-ൽ അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ പിഎൻബി ആറ് തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമിക്കും. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 10 ആണ്. ജനുവരി 10 ന് ശേഷം ഒരു അപേക്ഷയും പരിഗണിക്കുന്നതല്ല. കൂടാതെ അപൂർണ്ണമായ അപേക്ഷകൾ നിരസിക്കുന്നതുമാണ്.

ചീഫ് റിസ്ക് ഓഫീസർ: 1 തസ്തിക,  ചീഫ് കംപ്ലയൻസ് ഓഫീസർ: 1 തസ്തിക,  ചീഫ് ഫിനാൻഷ്യൽ ഓഫീസർ: 1 തസ്തിക, ചീഫ് ടെക്നിക്കൽ ഓഫീസർ: 1 തസ്തിക,  ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ: 1 തസ്തിക. എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. അപേക്ഷകൾക്കൊപ്പം സമർപ്പിച്ച യോഗ്യതാ മാനദണ്ഡം, ഉദ്യോഗാർത്ഥിയുടെ യോഗ്യത, പരിചയം മുതലായവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളുടെ പ്രാഥമിക ഷോർട്ട്‌ലിസ്റ്റിംഗ് നടത്തും. 

Latest Videos

പ്രാഥമിക സൂക്ഷ്മപരിശോധനയ്ക്ക് ശേഷം രേഖകളെല്ലാം വീണ്ടും പരിശോധിക്കും. കൂടാതെ ഉദ്യോഗാർത്ഥി വ്യക്തിഗത അഭിമുഖത്തിനായി വരുമ്പോൾ യോ​ഗ്യതകളുടെ ഒറിജിനൽ സഹിതം പരിശോധിക്കും.  അപേക്ഷകർ പൂരിപ്പിച്ച അപേക്ഷാ ഫോം ജനറൽ മാനേജർ-എച്ച്ആർഎംഡി, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ആർ ഡിവിഷൻ, ഒന്നാം നില, വെസ്റ്റ് വിംഗ്, കോർപ്പറേറ്റ് ഓഫീസർ, സെക്ടർ-10, ദ്വാരക, ന്യൂഡൽഹി- 110075 എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്.
 

click me!