Prime Ministers Scholarship : വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 വരെ

By Web Team  |  First Published Mar 5, 2022, 10:41 AM IST

 വിമുക്തഭടന്മാരുടെ മക്കളില്‍നിന്നും ഓണ്‍ലൈനായി  പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി


കോഴിക്കോട്:  2021- 22  അധ്യയന  വര്‍ഷാത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍നിന്നും (Prime Ministers Schoalrship) ഓണ്‍ലൈനായി  പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്രിയ സൈനിക ബോര്‍ഡ് അറിയിച്ചു. വിവരങ്ങള്‍ക്ക്: www.ksb.gov.in

ലാപ്ടോപ്പ്: അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന മക്കള്‍ക്ക് ലാപ്ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എംബിബിഎസ്, എംബിഎ, എംസിഎ, ബിടെക്, എംടെക്, എംഫാം, ബിഎഎംഎസ്, ബിഡിഎസ്,  BVSc & AH, ബിഎസ്സി.എംഎല്‍ടി, ബിഫാം, ബിഎസ്സി നേഴ്സിംഗ് കോഴ്സുകളില്‍ 2021-22 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാമെന്ന് വെല്‍ഫെയര്‍ഫണ്ട്  ഇന്‍സ്പെക്ടര്‍ അറിയിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2384355

Latest Videos

undefined

ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം
തൊഴിൽ വകുപ്പ് വിവിധ മേഖലകളിലായി നൽകുന്ന ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ് തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി,  സെയിൽസ്മാൻ/സെയിൽസ് വുമൺ, നഴ്‌സ്, ഗാർഹിക തൊഴിലാളി, ടെക്‌സ്റ്റൈൽസ് മിൽ തൊഴിലാളി, കരകൗശല വൈദഗ്ധ്യ പരമ്പരാഗത തൊഴിലാളി, (ഇരുമ്പു പണി, മരപ്പണി, കൽപ്പണി, വെങ്കലപ്പണി, കളിമൺ പാത്ര നിർമ്മാണം) മാനുഫക്ചറിങ്ങ്/പ്രോസസിംഗ് മേഖലയിലെ തൊഴിലാളി (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽമിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മത്സ്യ ബന്ധന വിൽപ്പന തൊഴിലാളി എന്നീ 17 മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. ഓരോ മേഖലയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകും. മാർച്ച് ഏഴ് വരെ ലേബർ കമ്മീഷണറുടെ പോർട്ടലിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കാനും lc.Kerala.gov.in പോർട്ടലിൽ തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്ക് സന്ദർശിക്കുക

 

click me!