Scholarship : പട്ടികവർ​ഗ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാരിന്റെ ഓവർസീസ് സ്കോളർഷിപ്പ്; ഡിസംബർ 31 അവസാന തീയതി

By Web Team  |  First Published Dec 27, 2021, 4:31 PM IST

വിദേശത്ത് മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങള്‍ക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയാണ് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് സ്‌കീം. 
 


ദില്ലി:  കേന്ദ്ര സര്‍ക്കാരിന്റെ (National Overseas Scholarship) നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് പട്ടികവർ​ഗ വിഭാ​ഗത്തിൽ പെട്ട (ST Students) വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ആകെ (Apply Scholarships) സ്കോളർഷിപ്പുകളുടെ എണ്ണം 20 ആണ്. അവയിൽ 17 എണ്ണം പട്ടികവർ​ഗ വിഭാ​ഗത്തിൽ പെട്ടവർക്കാണ്. ബാക്കി മൂന്നെണ്ണം പര്‍ട്ടിക്കുലര്‍ലി വള്‍നറബിള്‍ ട്രൈബല്‍ ഗ്രൂപ്പ്‌സ് വിഭാഗക്കാര്‍ക്കുമുള്ളതാണ്. ഇവയിൽ തന്നെ ആറെണ്ണം പെൺകുട്ടികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. വിദേശത്ത് മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങള്‍ക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയാണ് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് സ്‌കീം. 

എന്‍ജിനിയറിങ്, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്/ഫൈനാന്‍സ് (ആകെ ഏഴെണ്ണം), പ്യുവര്‍/അപ്ലൈഡ് സയന്‍സ് (മൂന്ന്), അഗ്രിക്കള്‍ചര്‍/മെഡിസിന്‍ (അഞ്ച്), ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് (അഞ്ച്) എന്നിങ്ങനെ വിവിധ മേഖലകള്‍ക്കായിട്ടാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. വിശദവിവരങ്ങൾക്ക്  https://overseas.tribal.gov.in/ എന്ന വെബ്സൈറ്റ് കാണുക. 

Latest Videos

വിദേശ സര്‍ക്കാര്‍/ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ നിന്നും അല്ലെങ്കില്‍ മറ്റേതെങ്കിലും പദ്ധതിപ്രകാരം വിദേശത്ത് പി.ജി. പഠനം, ഗവേഷണം, പരിശീലനം എന്നിവയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ച, എന്നാല്‍ യാത്രാചെലവ് ലഭിക്കാത്ത പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നാല് പാസെജ് ഗ്രാന്റിലേക്കും മന്ത്രാലയം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. പ്രതിവര്‍ഷ മെയിന്റനന്‍സ് അലവന്‍സ് 15,400 യു.എസ്. ഡോളര്‍/9900 പൗണ്ട്; പ്രതിവര്‍ഷ കണ്ടിന്‍ജന്‍സി/എക്വിപ്‌മെന്റ് അലവന്‍സ്  1532 യു.എസ്. ഡോളര്‍/1116 പൗണ്ട് എന്നിവയാണ്. ഇവ കൂടാതെ മറ്റാനുകൂല്യങ്ങളും ഉണ്ട്.

click me!