പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റിൽ സീനിയർ അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റിൽ സീനിയർ അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുമരാമത്ത്/ജലവിഭവ/ഹാർബർ എൻജിനിയറിംഗ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിനു മുകളിലുള്ള തസ്തികകളിൽനിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. 2022 ജനുവരി 1ന് 60 വയസിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 20,065 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വൈകിട്ട് നാല് മണി വരെ. അപേക്ഷകൾ വെള്ള കടലാസിൽ ബയോഡേറ്റാ സഹിതം സമർപ്പിക്കണം. ഫോൺ: 0477 2261680.
ഡാറ്റ അനലിസ്റ്റ് നിയമനം
തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആസ്ഥാന ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റ അനലിസ്റ്റിനെ നിയമിക്കുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് വിത്ത് കമ്പ്യൂട്ടിങ് അല്ലെങ്കിൽ ബി.ടെക്ക് ഇൻ ഡാറ്റ സയൻസ് ആണ് യോഗ്യത. 01.12.2022ൽ പരമാവധി 35 വയസ്. 850 രൂപയാണ് പ്രതിദിന വേതനം (പരമാവധി 22,950 രൂപ പ്രതിമാസം). കൂടുതൽ വിവരങ്ങൾക്ക്: www.sha.kerala.gov.in.
undefined
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഒഴിവ്
തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് (എപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 2022 ജനുവരി 1ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 65000 രൂപ. എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്ട്രേഷൻ, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഉദ്യാഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.