സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ രണ്ടാം വാരം ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജമെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. ((ടാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447013046, 0471-2329539, 2327707.
കിറ്റ്സിൽ ബി.ബി.എ/ബി.കോം മാനേജ്മെന്റ് സീറ്റ്
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ കേരള സർവകലാശാലയുടെ ബി.ബി.എ (ടൂറിസം മാനേജ്മെന്റ്)/ ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) എന്നീ കോഴ്സുകളിലേക്ക് ഒഴിവുള്ള മാനേജ്മെന്റ് സീറ്റിൽ അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾ www.kittsedu.org യിലൂടെയോ നേരിട്ടോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9446529467/ 0471-2327707, 2329539.
undefined
എൽ.ബി.എസ്. സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ രണ്ടാം വാരം ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (Eng & Mal) കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും Computerized Financial Accounting Using Tally കോഴ്സിലേക്ക് പ്ലസ്ടു (കോമേഴ്സ്) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in ൽ ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0471 2560333.
ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിൽ ലാറ്ററൽ എൻട്രി സ്കീം പ്രകാരം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. Diploma, D-Voc, BSc തുടങ്ങിയ കോഴ്സുകൾ പാസ്സാവുകയും 2022 ലാറ്ററൽ എൻട്രി ടെസ്റ്റ് യോഗ്യത നേടിയതുമായ വിദ്യാർഥികൾക്ക് രണ്ടാം വർഷ ബി.ടെക് ക്ലാസുകളിലേക്ക് നേരിട്ട് ചേരുവാനുള്ള അവസരമാണ് ലഭിക്കുന്നത്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബി.ടെക് ബ്രാഞ്ചുകളിലേക്ക് LET 2022 പ്രോസ്പെക്ടസ് പ്രകാരം തുല്യത ഉള്ള കോഴ്സുകളിൽ പ്രവേശനം ലഭിക്കും. 45 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും 40 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ SC/ST/SEBC വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷാഫോമുകൾ www.cemunnar.ac.in എന്ന വെബ്സൈറ്റിൽ നിന്നും കോളേജ് ഓഫീസിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 04865 232989/ 230606, 9447570122.