സൈക്കോളജിയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം, അനിമേഷൻ കോഴ്‌സുകൾ; അപേക്ഷ നടപടികൾ അറിയാം

By Web Team  |  First Published Jun 10, 2022, 12:41 PM IST

കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.


കോട്ടയം: സംസ്ഥാന റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന (RCC Community College) എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന (Psychology) സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കാലാവധി. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിലാണ് ക്ലാസുകൾ. 18 വയസ് മുകളിലുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 30. വിശദവിവരം www.srccc.in എന്ന വെബ് സൈറ്റിലോ 9207825507,9495915740 എന്നീ നമ്പരുകളിലോ ലഭിക്കും.

അനിമേഷൻ കോഴ്‌സുകൾ
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ്  അനിമേഷൻ ഫിലിം മേക്കിംഗ് (12 മാസം),ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ് (6 മാസം) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകൾ. അപേക്ഷകൾ ലഭിക്കുവാനുള്ള അവസാന തിയതി ജൂൺ 25. വിദ്യാഭ്യാസ യോഗ്യത 10ാം ക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി. വിശദവിവരങ്ങൾക്ക്: 0471-2325154, 9037553242 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

Latest Videos

undefined

സി -ഡിറ്റില്‍ പ്രോഗ്രാമറുടെ ഒഴിവ്
കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടില്‍ സീനിയര്‍ പ്രോഗ്രാമര്‍ -പി.എച്ച്. പി, സീനിയര്‍ പ്രോഗ്രാമര്‍- ജാവ  എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ ജൂണ്‍ 18 വൈകുന്നേരം 5 മണിക്ക് മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.careers.cdit.org,www.cdit.org.

 

click me!