Life Guard : കടല്‍രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാൻ താത്പര്യമുണ്ടോ? ലൈഫ് ​ഗാർഡ് അപേക്ഷയെക്കുറിച്ചറിയാം

By Web Team  |  First Published May 17, 2022, 10:05 AM IST

20 വയസ്സിനു മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം


തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് (fisheris department) ജില്ലയില്‍ 2022 വര്‍ഷത്തെ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കടല്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് (Life Guard Vacancy) ലൈഫ് ഗാര്‍ഡുകളെ ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലികമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ (apply now) ക്ഷണിച്ചു. 20 വയസ്സിനു മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്ട്സില്‍ നിന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ മെയ് 27നകം ഫോട്ടോ പതിച്ച ബയോഡാറ്റ, ആധാര്‍കാര്‍ഡ് പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, പ്രവൃത്തി പരിചയനം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷന്‍, കീഴൂര്‍, കാസര്‍കോട് -671317എന്ന വിലാസത്തിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കാഞ്ഞങ്ങാട് കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9747558835.

എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
വെസ്റ്റ്എളേരി ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐ-യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ (ഒഴിവ് -1 )ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത എംബി എ /ബിബി എ (2 വര്‍ഷം പ്രവൃത്തിപരിചയം), അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്‌സ് ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും 2 വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ഡിപ്ലോമയും 2 വര്‍ഷം പ്രവൃത്തി പരിചയവും ഡി ഡി ഇ ടി  സ്ഥാപനത്തില്‍ എംപ്ലോയബിലിറ്റിസ്‌കില്‍ വിഷയത്തില്‍ 2 വര്‍ഷത്തെപരിശീലനവും. പ്ലസ് 2 / ഡിപ്ലോമ തലത്തിലുള്ള ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും, അടിസ്ഥാനകംപ്യൂട്ടര്‍ പരിജ്ഞാനവും അത്യാവശ്യമാണ്. നിശ്ചിതയോഗ്യതയുള്ളവര്‍ മെയ് 19ന് രാവിലെ 11ന് വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 04672341666.
 

Latest Videos

click me!