അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് (civil service exam training) സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന (lakshya scholarship) ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ (apply now) ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 01.08.2022 ൽ 20-36 വയസ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പിനായി വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. 2022-23 വർഷത്തിൽ 30 പേർക്കാണ് സ്‌കോളർഷിപ്പ്. അഞ്ച് സീറ്റ് പട്ടികവർഗ വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ജൂൺ 10നകം നൽകണം. www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിശദാംശങ്ങൾക്ക്: 0471-2533272.
കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഒരു വർഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യതകൾ ഉള്ള ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്‌സ് എന്നിവയാണ് കോഴ്‌സുകൾ. അടിസ്ഥാന യോഗ്യത പ്ലസ്ടു, ഡിപ്ലോമ, ബി.ടെക് എന്നിവയാണ്. പ്രായപരിധിയില്ല. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാഫോം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 30. വിശദവിവരങ്ങൾക്ക്: 0471 2325154, 8590605260.