2022 ലെ കേരള പിറവി ദിനത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും.
തിരുവനന്തപുരം: വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ (Awards) സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 'കേരള പുരസ്‌കാരങ്ങൾ' എന്ന പേരിൽ പരമോന്നത പുരസ്‌കാരം നൽകുന്നതിനായി നാമനിർദേശം ക്ഷണിച്ചു. 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുരസ്‌കാരം നൽകുന്നത്. 2022 ലെ കേരള പിറവി ദിനത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. നാമനിർദേശങ്ങൾ ഓൺലൈനായി ഏപ്രിൽ ഒന്നു മുതൽ സമർപ്പിക്കാം. അവസാന തീയതി ജൂൺ 30. കേരള പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ ഓൺലൈനായി www.keralapuraskaram.kerala.gov.in മുഖേനയാണ് നൽകേണ്ടത്. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല. കേരള പുരസ്‌കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളും നാമനിർദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും www.keralapuraskaram.kerala.gov.in ൽ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്. നാമനിർദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്: 0471-2518531, 0471-2518223. സാങ്കേതിക സഹായങ്ങൾക്ക്: 0471-2525444, 0471-2525430.
കരിയര്‍ ഗൈഡന്‍സ് സെമിനാര്‍
അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്‌നിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ബിരുദധാരികള്‍ക്കും മികച്ച തൊഴിലവസരങ്ങളിലേക്ക് വഴികാട്ടുന്ന സെമിനാര്‍ ഏപ്രില്‍ 2ന് പത്ത് മണിക്ക് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കോഴിക്കോട് എന്‍.ഐ.ടിയിലെ സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. വിനയ് വി.പണിക്കര്‍ ക്ലാസ് നയിക്കും. സൗജന്യമായി നല്‍കുന്നസെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://tinyurl.com/3h7m9azx എന്ന ലിങ്കില്‍ അല്ലെങ്കില്‍ QR കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7907828369, 9495999783