അഡ്മിഷന്‍ നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്ധ്യാര്‍ഥിനികള്‍ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10 നകം അപേക്ഷ സമര്‍പ്പിക്കണം.
എറണാകുളം: മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിനു കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്കുളള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലിലേക്ക് കൊച്ചി കോര്‍പറേഷന്‍, ആലുവ, തൃപ്പൂണിത്തുറ, കളമശേരി, തൃക്കാക്കര മുനിസിപ്പാലിറ്റി പരിധിയിലുളള കോളേജുകളില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ നേടിയിട്ടുളളതും കോളേജ് ഹോസ്റ്റലുകളില്‍ അഡ്മിഷന്‍ ലഭിക്കാത്തതുമായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അഡ്മിഷന്‍ നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്ധ്യാര്‍ഥിനികള്‍ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (ജാതി, വരുമാനം, വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം)മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ എറണാകുളം എന്നീ ഓഫീസുകളില്‍ ജനുവരി 10 നകം അപേക്ഷ സമര്‍പ്പിക്കണം.
undefined
ഇന്റഗ്രേറ്റഡ് എംഎ മലയാളം സീറ്റൊഴിവ്
താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്സില്‍ ഇ.ഡബ്ല്യു.എസ് വിഭാഗം സീറ്റ് ഒഴിവുണ്ട്. താത്പര്യമുളളവര്‍ ജനുവരി ഏഴിന് രാവിലെ 10-ന് അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖയുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് gctanur.ac.in സന്ദര്‍ശിക്കുക.
ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു
സമഗ്ര ശിക്ഷാ കേരളയുടെ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ നിലവില്‍ ഒഴിവുള്ള ട്രെയിനര്‍ തസ്തികകളിലേക്കു സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ്.ടി/വിഎച്ച്എസ്എസ്ടി / എച്ച്.എസ്.എസ്.ടി (ജൂനിയര്‍)എച്ച്.എസ്.ടി / പ്രൈമറി ഹെഡ് മാസ്റ്റര്‍/ പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ കെ.എസ്.ആര്‍ പാര്‍ട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും ബന്ധപ്പെട്ട നിയമന അധികാരിയുടെ നിരാക്ഷേപ പത്രം ഉള്‍പ്പെടെ ജനുവരി 11-ന് രാവിലെ 10.30 ന് എറണാകുളം എസ്.ആര്‍.വി എല്‍.പി സ്‌കൂള്‍ കോമ്പൗണ്ടിലുളള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം. അപേക്ഷ ഫോം മാതൃക സമഗ്രശിക്ഷയുടെ വെബ്സൈറ്റിലും എസ്.എസ്.കെ ജില്ലാ കാര്യാലയത്തിലും ലഭിക്കും.