Cash Award : ബിരുദ, ബിരുദാനന്തര കോഴ്സ് ക്യാഷ് അവാർഡ്: അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങളറിയാം

By Web Team  |  First Published Mar 4, 2022, 9:40 PM IST

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ്


തിരുവനന്തപുരം: 2020-21 അധ്യയനവർഷം ബിരുദ/ബിരുദാനന്തര (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി വിജയിച്ച കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് (Cash Award) ക്യാഷ് അവാർഡ് നൽകുന്നതിനായി അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്തിന്റെ ക്ഷേമനിധി ഐഡി കാർഡ്, കുട്ടിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും ഇപ്പോൾ പാസായ കോഴ്‌സിന്റെ മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ (1 എണ്ണം) എന്നിവ ഹാജരാക്കണം. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്നും കോഴ്‌സ് പൂർത്തിയാക്കിയവർ കേരളത്തിലെ സർവകലാശാലകൾ നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷകൾ മാർച്ച് 31 നകം തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണം. ഫോൺ: 0471 2572189.

Latest Videos

undefined

ഗാർഹിക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ ചേരാം
ഗാർഹിക തൊഴിലാളികൾക്ക് കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ ചേരുന്നതിന് ഇപ്പോൾ അപേക്ഷിക്കാം.  താത്പര്യമുള്ളവർ കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമ ബോർഡിന്റെ വഞ്ചിയൂരിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0471-2578820.

ഗവണ്‍മെന്റ് പ്‌ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു
തിരുവനന്തപുരം MACT കോടതി-III ല്‍ നിലവിലുള്ള ഗവണ്‍മെന്റ് പ്‌ളീഡറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി 1978 KGLO റൂള്‍സ് ലെ ചട്ടം 11 എ യില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരമുള്ള അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ള, ബാര്‍ അസോസിയേഷനില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി അറുപത് വയസ്. അപേക്ഷകന്റെ വിവരങ്ങള്‍, എന്റോള്‍ ചെയ്ത തീയതി, പ്രവര്‍ത്തി പരിചയം, പോലീസ് സ്‌റ്റേഷന്‍ പരിധി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 14 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു. വിലാസം- സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം.

click me!