2021 ക്ലാറ്റ് പരീക്ഷയിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ.
ദില്ലി: ദ് നാഷണൽ തെർമൽ പവർ കോർപറേഷൻ (NTPC) അസിസ്റ്റന്റ് ലോ ഓഫീസർ (Assistant Law Officer) റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. (10 Vacancies) 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ് 2021) പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജനുവരി എഴ് വരെ അപേക്ഷിക്കാം. ഡിസംബർ 24 നാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സർവ്വകലാശാലയിൽ നിന്നും എല്‍എല്‍ബി ബിരുദം നേടിയവരാകണം അപേക്ഷകർ. എസ് സി, പിഡബ്ളിയു ഡി വിഭാഗത്തിലുൾപ്പെട്ട അപേക്ഷകരാണെങ്കിൽ 55 ശതമാനം മാർക്ക് മതിയാകും.
2021 ക്ലാറ്റ് പരീക്ഷയിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസ്സാണ്. സംവരണ വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് വയസ്സിളവ് ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ഒബിസി അപേക്ഷകർക്ക് 3 വർഷത്തെ വയസ്സിളവും എസ് സി വിഭാഗത്തിൽപെട്ടവർക്ക് 5 വർഷത്തെ വയസ്സിളവും ഉണ്ടായിരിക്കും. 300 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് റ്റി, പി ഡബ്ലിയു ഡി അല്ലെങ്കിൽ എക്സ് എസ് എം, വനിതാ ഉദ്യോഗാർത്ഥികൾ എന്നിവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ലാറ്റ് 2021 പരീക്ഷ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ നിന്നായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.