Amrita Vishwa Vidyapeetham : അമൃത എഞ്ചിനീയറിങ് എൻട്രൻസ്; ജൂൺ 10 വരെ അപേക്ഷിക്കാം

By Web Team  |  First Published Jun 2, 2022, 10:00 PM IST

അമൃത വിശ്വ വിദ്യാപീഠത്തിന്റെ കീഴിൽ കൊല്ലം അമൃതപുരി (കേരളം), ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായുള്ള നാല് കാമ്പസുകളിലെ ബിടെക് പ്രോഗ്രാമുകളിലേക്ക്  പ്രവേശനം നേടുന്നതിന് അമൃത എഞ്ചിനീയറിങ് എൻട്രൻസ് എക്സാമിനേഷനിൽ (യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് മൂന്ന് പ്രവേശന പരീക്ഷകളിലോ)  യോഗ്യത നേടിയിരിക്കണം.


കൊല്ലം: അമൃത വിശ്വ വിദ്യാപീഠത്തിന്റെ ബിടെക് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ അമൃത എഞ്ചിനീയറിങ് എൻട്രൻസ് എക്സാമിനേഷന് (AEEE 2022)  ജൂൺ 10 വരെ അപേക്ഷിക്കാം. അമൃത വിശ്വ വിദ്യാപീഠത്തിന്റെ കീഴിൽ കൊല്ലം അമൃതപുരി (കേരളം), ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായുള്ള നാല് കാമ്പസുകളിലെ ബിടെക് പ്രോഗ്രാമുകളിലേക്ക്  പ്രവേശനം നേടുന്നതിന് അമൃത എഞ്ചിനീയറിങ് എൻട്രൻസ് എക്സാമിനേഷനിൽ (യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് മൂന്ന് പ്രവേശന പരീക്ഷകളിലോ)  യോഗ്യത നേടിയിരിക്കണം.

ഈ വർഷത്തെ അമൃത എഞ്ചിനീയറിങ് എൻട്രൻസിന് സെന്റർ ബേസ്ഡ് ടെസ്റ്റ് (CBT) മാത്രമേ നടത്തുന്നുള്ളൂ. എൻട്രൻസ്  യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക്  ഓരോ വിഷയത്തിലും 70 ശതമാനം സീറ്റുകൾ ഉറപ്പാണ്. AEEE 2022 രണ്ട് ഭാഗങ്ങളായി വിഭജിച്ച് രണ്ട് സ്കോറുകളിൽ ഏറ്റവും മികച്ചത് റാങ്കിങിനായി തിരഞ്ഞെടുക്കുന്നു. സ്ലോട്ട് ബുക്കിംഗ് നടത്തുന്നതിന് മുമ്പായി അപേക്ഷകർ AEEE 2022 ൽ പങ്കെടുക്കാനുള്ള സന്നദ്ധത സൂചിപ്പിച്ചിരിക്കണം.  തീയതികൾ  ഇമെയിൽ, എന്നിവ വഴി അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് amrita.edu/btech എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പുതിയ വിവരങ്ങൾ അറിയുന്നതിന്  ടെലഗ്രാം ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്.

Latest Videos

undefined

അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങിലെ  85 ശതമാനം സീറ്റുകളിലും സ്‌കോളർഷിപ്പോടെയുള്ള പഠനത്തിന് സൗകര്യമുണ്ട്. പ്ലേസ്‌മെന്റിന്റെ കാര്യത്തിലും അമൃത ഏറെ മുന്നിലാണ്. 2022-ൽ പ്രശസ്ത മൾട്ടി നാഷണൽ കമ്പനികൾ നടത്തിയ പ്ലേസ്‌മെന്റിൽ അമൃതയിലെ 94 ശതമാനത്തോളം വിദ്യാർത്ഥികൾക്കും മികച്ച പ്രതിഫലത്തോടെയുള്ള ജോലി സ്വന്തമാക്കാൻ കഴിഞ്ഞു. പ്രതിവർഷം 56.95 ലക്ഷം രൂപ പ്രതിഫലമുള്ള ജോലി വരെയാണ് ഇത്തരത്തിൽ പ്ലേസ്‌മെന്റിലൂടെ നേടിയത്. മൈക്രോസോഫ്റ്റ്, ഇന്റെൽ, ആമസോൺ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ ഉൾപ്പെടെ ശരാശരി 7 ലക്ഷം രൂപ വാർഷിക പ്രതിഫലത്തിൽ പ്ലേസ്‌മെന്റ് നേടാനായി.

2020 ലെ വെർച്വൽ പ്ലെയ്സ്മെന്റുകളിലൂടെ അമൃതയുടെ ബി.ടെക്, എം.ടെക് വിദ്യാർത്ഥികളിൽ 90% പേർക്കും ജോലി ലഭിച്ചു. 50 ൽ അധികം കമ്പനികൾ ഉൾപ്പെടുന്ന ഓൺലൈൻ റിക്രൂട്ട്മെന്റ് നടപടിക്രമത്തിലൂടെ വിദ്യാർത്ഥികൾക്ക് പ്രതിമാസം 60,000 രൂപ മുതൽ പ്രതിഫലം ലഭിക്കുന്ന ഇന്റേൺഷിപ്പ് ലഭ്യമാക്കാനും പ്രതിവർഷം 14.37 ലക്ഷം രൂപ മുതൽ പ്രതിഫലം ലഭിക്കുന്ന ജോലികൾ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.

click me!