Central Govt Jobs : കേന്ദ്ര സർക്കാർ സർവീസിൽ 8.75 ലക്ഷം തസ്തികകൾ ഒഴിവുണ്ടെന്ന് രാജ്യസഭയിൽ കേന്ദ്ര സഹമന്ത്രി

By Web Team  |  First Published Feb 3, 2022, 5:25 PM IST

ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 14 മേഖലകളിലുമായി 60 ലക്ഷം പേർക്ക് തൊഴിൽ (Job) ലഭിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ (Nirmala Sitharaman) കഴിഞ്ഞ ദിവസം ബജറ്റ് അവതരിപ്പിച്ചപ്പോൾ പറഞ്ഞിരുന്നു


ദില്ലി: കേന്ദ്ര സർക്കാർ സർവീസുകളിൽ 875158 (എട്ട് ലക്ഷത്തി എഴുപത്തയ്യായിരത്തി നൂറ്റി അൻപത്തി എട്ട്) തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ സിപിഎം അംഗം വി ശിവദാസൻറെ ചോദ്യത്തിന് മാനവ വിഭവശേഷി മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിങ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രൂപ്പ് എ വിഭാഗത്തിൽ 21255 ഒഴിവുകളും, ഗ്രൂപ്പ് സി വിഭാഗത്തിൽ 756146 തസ്തികകളുമാണ് ഒഴിഞ്ഞ് കിടക്കുന്നത്.

2019 മാർച്ച് ഒന്നിലെ കണക്ക് പ്രകാരം 910153 ഒഴിവുകളുണ്ടായിരുന്നു. 2018 മാർച്ച് ഒന്നിന് ഒഴിവുകളുടെ എണ്ണം 683823 ആയിരുന്നുവെന്നും മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2018-19, 2020-21 വർഷങ്ങൾക്കിടയിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷനും യുപിഎസ്‌സിയും റെയിൽവെ റിക്രൂട്മെന്റ് ബോർഡും 265468 പേർക്കാണ് ജോലി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 

Latest Videos

undefined

60 ലക്ഷം പേർക്ക് തൊഴിൽ

ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 14 മേഖലകളിലുമായി 60 ലക്ഷം പേർക്ക് തൊഴിൽ (Job) ലഭിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ (Nirmala Sitharaman) കഴിഞ്ഞ ദിവസം ബജറ്റ് അവതരിപ്പിച്ചപ്പോൾ പറഞ്ഞിരുന്നു. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതിലൂടെ 30 ലക്ഷം കോടിയുടെ അധിക ഉൽപ്പാദനത്തിന് വഴിയൊരുങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. 

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൊഴിലില്ലായ്മയാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന പ്രശ്നം. നാണ്യപ്പെരുപ്പവും വിലക്കയറ്റവും തടയാൻ കഴിയുന്നില്ലെന്നും തൊഴിൽ നൽകുന്നില്ലെന്നുമുള്ള വാദം ശക്തമാണ്. ബിഹാറിൽ ആർആർബി നിയമനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളെ രാഹുൽ ഗാന്ധിയടക്കമുള്ളവർ നിശിതമായി വിമർശിച്ചതും കേന്ദ്രസർക്കാർ നിയമന നിരോധനം നടത്തുന്നുവെന്ന് ആരോപിച്ചാണ്. ഈ ഘട്ടത്തിലാണ് കേന്ദ്രസർക്കാരിൽ 8.75 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ഈ വിവരവും വരും ദിവസങ്ങളിൽ പ്രതിപക്ഷ ആരോപണത്തിന്റെ മൂർച്ച കൂട്ടും.

click me!