യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുളള ബിരുദം.
തിരുവനന്തപുരം: കേരളസർവകലാശാല ഇംഗ്ലീഷ് പഠനവവിഭാഗം നടത്തുന്ന “APGDEC (അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ)” എന്ന പാർട്ട് ടൈം സായാഹ്ന കോഴ്സിലേക്ക് (റീ നോട്ടിഫിക്കേഷൻ) അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുളള ബിരുദം. ഫീസ്: 8175/- & പരീക്ഷാഫീസ്, കാലയളവ്: ഒരു വർഷം (തിങ്കൾ മുതൽ വെള്ളി വരെ 5.30 – 7.30). സർവകലാശാല ക്യാഷ് കൗണ്ടറിലോ ഓൺലൈനായോ 30 രൂപ ഒടുക്കിയ ചെലാൻ ഇംഗീഷ് പഠനവകുപ്പിൽ സമർപ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാവുന്നതാണ്. അപേക്ഷകൾ ജൂലൈ 26 വരെ ഇംഗ്ലീഷ് പഠനവകുപ്പിൽ സ്വീകരിക്കുന്നതാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona