വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലേക്ക് പ്രവേശനവും തെരഞ്ഞെടുക്കുന്ന സ്‌പെഷ്യലിസ്റ്റ് എൻജിനിയറിങ് ട്രേഡിലും ദേശീയ നൈപുണ്യ പദ്ധതി ട്രേഡിലും സാങ്കേതിക പരിജ്ഞാനവും, പത്താം ക്ലാസ് വിജയികൾക്ക് ടിഎച്ച്എസ്എൽസി ട്രേഡ് സർട്ടിഫിക്കറ്റിനൊപ്പം ദേശീയ നൈപുണ്യ പദ്ധതി ലെവൽ രണ്ട് സർട്ടിഫിക്കറ്റും നൽകും.
തിരുവനന്തപുരം: കേരള സിലബസ് ഏഴാം ക്ലാസ് നിലവാരത്തിലുള്ള കണക്ക്, സയൻസ്, ഇംഗ്ലീഷ്, മലയാളം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിവിചാരം അടിസ്ഥാനമാക്കി ഒബ്ജക്റ്റീവ് പരീക്ഷയിലൂടെ സാങ്കേതിക-പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളായ (technical highschool admission) സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളുകളിലേക്കു പ്രവേശനം നടത്തും. വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലേക്ക് പ്രവേശനവും തെരഞ്ഞെടുക്കുന്ന സ്‌പെഷ്യലിസ്റ്റ് എൻജിനിയറിങ് ട്രേഡിലും ദേശീയ നൈപുണ്യ പദ്ധതി ട്രേഡിലും സാങ്കേതിക പരിജ്ഞാനവും, പത്താം ക്ലാസ് വിജയികൾക്ക് ടിഎച്ച്എസ്എൽസി ട്രേഡ് സർട്ടിഫിക്കറ്റിനൊപ്പം ദേശീയ നൈപുണ്യ പദ്ധതി ലെവൽ രണ്ട് സർട്ടിഫിക്കറ്റും നൽകും.
ഐറ്റിഐ യോഗ്യതക്ക് തത്തുല്യമായി ടിഎച്ച്എസ്എൽസി ട്രേഡ് യോഗ്യതയുള്ളവർക്ക് കേരളാ പി.എസ്.സി തസ്തികകൾക്ക് പരിഗണന, പോളിടെക്നിക് കോളേജിൽ എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകൾക്ക് 10 ശതമാനം സീറ്റ് സംവരണം, ഇംഗ്ലീഷ് പ്രാവീണ്യത്തിന് 'Enrich your English' പദ്ധതി, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർസപ്പോർട്ട് സ്‌കീം, വിവിധ സ്‌കോളർഷിപ്പുകൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, സംസ്ഥാനതല കലാ-കായിക-ശാസ്ത്ര സാങ്കേതികമേളയിൽ പങ്കെടുക്കുന്നതിന് അവസരവും ഗ്രേസ്മാർക്കും സംസ്ഥാന അംഗീകാരവും, എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ സൗജന്യമായി നൽകുക, എൻജിനിയറിങ് പാഠപുസ്തകങ്ങൾ സൗജന്യമായി നൽകുക, പട്ടികജാതി-പട്ടികവർഗം, ഒ.ഇ.സി വിഭാഗക്കാർക്ക് ലംപ് സംഗ്രാന്റ്, സ്റ്റൈപന്റ് ബുക്ക് അലവൻസ് നൽകുക, എല്ലാ പെൺകുട്ടികൾക്കും, ബി പി എൽ, എസ്.സി, എസ്.റ്റി, ഒ.ഇ.സി കുട്ടികൾക്കും സൗജന്യ യൂണിഫോം നൽകുക തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.
undefined
അത്യാധുനിക സംവിധാനങ്ങളും, ഹൈടെക്ക് സ്മാർട്ട് ക്ലാസ്റൂമുകളും മറ്റു സൗകര്യങ്ങളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. അടുത്ത അധ്യയന വർഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 9745331105, 9745261235, 9388163842.
.