സി.ഇ.ടിയിൽ ഈ വർഷം റിക്രൂട്ട്മെന്റിനെത്തിയത് 150 കമ്പനികൾ

By Web Team  |  First Published Apr 1, 2022, 10:31 AM IST

630 വിദ്യാർഥികളെ ഉൾപ്പെടുത്തി ഏറ്റവും ഉയർന്ന സാലറി ആയി പ്രതിവർഷം 33 ലക്ഷം ആമസോൺ ഇൻകോർപ്പറേറ്റഡിൽ നിന്നും ലഭിച്ചിട്ടുണ്ട്. 


തിരുവനന്തപുരം: സി.ഇ.ടിയിൽ(കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം) (College of Engineering) ഈ വർഷം റിക്രൂട്ട്മെന്റിനെത്തിയത് 150 കമ്പനികൾ. സി.ഇ.ടിയുടെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തവണ റിക്രൂട്ട്മെന്റിനെത്തിയ (Recruitment) കമ്പനികളുടെ എണ്ണം റെക്കോഡിലെത്തിയതെന്നു പ്രിൻസിപ്പൽ പറഞ്ഞു. വർഷം 890 പ്ലെയ്‌സ്‌മെന്റ് ഓഫറുകൾ കമ്പനികൾ നൽകി. 630 വിദ്യാർഥികളെ ഉൾപ്പെടുത്തി ഏറ്റവും ഉയർന്ന സാലറി ആയി പ്രതിവർഷം 33 ലക്ഷം ആമസോൺ ഇൻകോർപ്പറേറ്റഡിൽ നിന്നും ലഭിച്ചിട്ടുണ്ട്. 270 വിദ്യാർഥികൾ പ്രതിവർഷം ആറ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓഫറുകളോടെ പ്ലേസ്‌മെന്റ് നേടി. ഈ വർഷം പങ്കെടുത്ത പ്രധാന കമ്പനികളിൽ Amazon Inc., Oracle, Deloitte, KPMG International, Texas Instruments, Daimler AG (Mercedes-Benz), Bukukas, Larsen & Toubro, Wipro, Bosch GmbH, Capgemini SE., Exotel, WABCOS, Publicis Sapient, MRF, Zensar Technologies, HFCL, Tismo Technology Solutions, Siements, Saint-Gobain, Royal Enfield, Accenture, TCS, Infosys, Cognizant, Adani Group, Nokia, Byjus, Federal Bank, HDFC, Engineers India Limited എന്നിവ ഉൾപ്പെടുന്നതായും പ്രിൻസിപ്പൽ അറിയിച്ചു.

ഹോമിയോ പരീക്ഷ: അപേക്ഷ ക്ഷണിച്ചു
ഏപ്രിൽ 21ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 11ന് വൈകുന്നേരം അഞ്ച് മണിവരെയും പത്ത് രൂപ പിഴയോടെ 13ന് വൈകുന്നേരം അഞ്ച് മണിവരെയും സ്വീകരിക്കും. 

Latest Videos

അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം. പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി യും പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.  അപേക്ഷകൾ www.ghmct.org യിലും ലഭിക്കും. കോഴിക്കോട്, തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളാണ് പരീക്ഷാ കേന്ദ്രം.

tags
click me!