അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) സർക്കിൾ ബേസ്ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി തൊട്ടടുത്ത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 12നകം അപേക്ഷ സമര്‍പ്പിക്കണം.
ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. ഇന്റഗ്രേറ്റഡ് ഡ്യുവൽ ബിരുദം (ഐഡിഡി) ഉൾപ്പെടെ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കൽ, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്കിലോ റിജ്യണല്‍ റൂറല്‍ ബാങ്കിലോ ഓഫീസറായി രണ്ട് വര്‍ഷത്തെ പരിചയം വേണം. അപേക്ഷിക്കാവുന്ന കുറഞ്ഞ പ്രായം 21 ആണ്. 2023 ഒക്ടോബർ 31ന് 30 വയസ്സ് കവിയുകയുമരുത്.
undefined
രാജ്യമാകെയുള്ള ഒഴിവാണ് 5280. കേരളവും ലക്ഷദ്വീപും അടക്കമുള്ള തിരുവനന്തപുരം സര്‍ക്കിളില്‍ 250 ഒഴിവുകളാണുള്ളത്. ഭാഷാ പരിജ്ഞാനം ഉള്‍പ്പെടെ പരിഗണിക്കും. ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷ ഒബ്ജക്റ്റീവും ഡിസ്ക്രിപ്റ്റീവും ചേര്‍ന്നതാണ്. 120 മാര്‍ക്കിന്‍റെ ഒബ്ജക്റ്റീവ് പരീക്ഷയുടെ സമയം രണ്ട് മണിക്കൂറാണ്. 50 മാര്‍ക്കിന്‍റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷ അര മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കണം.
2024 ജനുവരിയിലായിരിക്കും പരീക്ഷ. 750 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങൾക്ക്: sbi.co.in സന്ദര്‍ശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം