ആദിവാസിയെന്ന് അകറ്റി നിര്‍ത്തിയവര്‍ക്കുള്ള മറുപടി; പഠിച്ചിറങ്ങിയ കലാലയത്തിലേക്ക് അധ്യാപികയായി മിഥുമോള്‍

By Web Team  |  First Published Jan 8, 2022, 4:51 PM IST

സ്കൂൾ കാലം മുതൽ ആദിവാസിയെന്ന് പറഞ്ഞ് അകറ്റി നിർത്തിയവരോടുള്ള മധുരപ്രതികാരം കൂടിയാണ് മിഥുമോളുടെ നേട്ടം


ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നങ്ങൾ നേടിയെടുത്തവരാണ് നമ്മളിൽ പലരും. വയനാട്ടിലെ (Wayanad) ആദിവാസി കോളനിയിലെ (Tribal Youth) പരിമിതമായ ചുറ്റുപാടുകളിൽ നിന്ന് സർക്കാർ കോളേജിൽ അസി. പ്രഫസറായി നിയമിതയായ മിഥുമോൾക്കും (Mithumol) അത്തരമൊരു കഥയാണ് പറയാനുള്ളത്.

പഠിച്ചിറങ്ങിയ കലാലയത്തിലേക്ക് അധ്യാപികയായി വീണ്ടും കയറിച്ചെല്ലുമ്പോൾ മിഥുമോൾക്ക് ഇത് ചിലർക്കുള്ള മറുപടി കൂടിയാണ്.  സ്കൂൾ കാലം മുതൽ ആദിവാസിയെന്ന് പറഞ്ഞ് അകറ്റി നിർത്തിയവരോടുള്ള മധുരപ്രതികാരം കൂടിയാണ് മിഥുമോളുടെ നേട്ടം.  കാലിക്കറ്റ് സർവകലാശാലയുടെ ഗോത്രവര്‍ഗ പഠനകേന്ദ്രമായ ഐ.ടി.എസ്.ആറിൽ അസി. പ്രഫസറായി നിയമിതയായ മിഥുമോൾ ഇന്ന് ഒരു നാടിന്‍റെയൊന്നാകെ അഭിമാനമാണ്. എം.എ സോഷ്യോളജി പരീക്ഷയിൽ മൂന്നാം റാങ്കിന്‍റെ തിളക്കമുണ്ട് ഈ 25 കാരിക്ക്.

Latest Videos

undefined


5 വർഷകാലം ഐ.ടി.എസ്.ആറിൽ വിദ്യാർത്ഥിയായിരുന്ന മിഥുമോൾ സഹപ്രവർത്തക ആയതിലെ സന്തോഷത്തിലാണ് അധ്യാപകരുള്ളത്. കേണിച്ചിറ എല്ലക്കൊല്ലി കോളനിയിലെ ബൊമ്മൻ- വസന്ത ദമ്പതികളുടെ മകളാണ് മിഥുമോള്‍. സോഷ്യോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് മിഥുമോൾ പറയുന്നു. സംസ്ഥാനത്ത് തന്നെ ഈ നേട്ടത്തിലേക്ക് എത്തുന്ന ചുരുക്കം ആളുകളില്‍ ഒരാളാണ് മിഥുമോള്‍.

ചിന്നപ്പാറ കുടിക്ക് ഇരട്ടിമധുരം; എൽഎൽബി പ്രവേശന പരീക്ഷയിൽ എസ് ടി വിഭാഗത്തിൽ ഒന്നാം റാങ്ക് ശിൽപ്പക്ക്

കേരളത്തിലെ വിവിധ ലോ കോളേജുകളിൽ ഈ  വർഷം നടന്ന അഞ്ച് വർഷ എൽ.എൽ.ബി പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷയിൽ എസ്.ടി വിഭാഗത്തിൽ ഒന്നാം റാങ്ക് അടിമാലി ചിന്നപ്പാറക്കുടിയിൽ നിന്നുളള ശിൽപ ശശി കരസ്ഥമാക്കി. പിന്നോക്ക ആദിവാസി മേഖലയായ ചിന്നപ്പാറക്കുടിയിൽ നിന്ന് ഏതെങ്കിലും വിഭാഗത്തിൽ ആദ്യമായാണ് ഒരു കുട്ടി ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്. സാമൂഹ്യപരമായും, സാമ്പത്തികമായുമുള്ള പിന്നോക്കാവസ്ഥകളെ മറികടന്ന് നേടിയ വിജയം ഏറെ തിളക്കമാർന്നതാണ്. യാത്രാ സൗകര്യം അപര്യാപ്തമായ പ്രദേശത്തു നിന്ന് കാൽ നടയായി സ്കൂളിലെത്തിയാണ് പഠിച്ചിരുന്നത് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ചിന്നപ്പാറ കുടിയിലുള്ള ശശി ഗീത ദമ്പതികളുടെ മകളാണ് ശിൽപ. 

click me!